"കെ. ബാബു സിപിഐഎം നേതാവ്, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല"; നാളെ മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് ഇ.എന്‍. സുരേഷ് ബാബു

യുഡിഎഫിന് സ്ഥാനാര്‍ഥി ദാരിദ്ര്യമാണെന്നും ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.
"കെ. ബാബു സിപിഐഎം നേതാവ്, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല"; നാളെ മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് ഇ.എന്‍. സുരേഷ് ബാബു
Published on
Updated on

പാലക്കാട്: നെന്മാറ എംഎല്‍എ കെ. ബാബു കോണ്‍ഗ്രസിലേക്കെന്ന വാദം തള്ളി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. കെ. ബാബു സിപിഐഎം നേതാവാണെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.

ബാബുവിനെ താന്‍ വിളിച്ച് സംസാരിച്ചിരുന്നു. മാധ്യമങ്ങള്‍ നല്‍കിയത് തെറ്റായ വാര്‍ത്തയാണ്. മകന്റെ അഡ്മിഷന് വേണ്ടിയാണ് ബാബു ബെംഗളൂരുവില്‍ പോയത്. നാളെ മുതല്‍ മണ്ഡലത്തില്‍ അദ്ദേഹം പ്രചാരണത്തിനിറങ്ങുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

"കെ. ബാബു സിപിഐഎം നേതാവ്, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല"; നാളെ മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് ഇ.എന്‍. സുരേഷ് ബാബു
"കോൺഗ്രസിന് വേണ്ടി കഷ്‌ടപ്പെട്ടിട്ടും മര്യാദകേട് കാണിച്ചു"; പാർട്ടി വിട്ട് കെപിസിസി ജനറൽ സെക്രട്ടറി

യുഡിഎഫിന് സ്ഥാനാര്‍ഥി ദാരിദ്ര്യമാണ്. പാലക്കാട്ടെ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്നും ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.

നെന്മാറയില്‍ കെ. ബാബുവിനെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ. പ്രേമനെ സിപിഐഎം സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തിയില്‍ കെ. ബാബു കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തിയത്.

"കെ. ബാബു സിപിഐഎം നേതാവ്, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല"; നാളെ മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് ഇ.എന്‍. സുരേഷ് ബാബു
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഭാഗികമായി തുടരന്വേഷണം അനുവദിച്ച് കോടതി

നെന്മാറയില്‍ ബാബുവിന് ഒരു അവസരം കൂടി നല്‍കണണെന്ന് സിപിഐഎമ്മില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ കെ. പ്രേമനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു. ഇതില്‍ കെ ബാബുവിന് അതൃപ്തിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com