സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു; പത്മജക്കും പത്മിനിക്കുമെതിരെ KSU

പച്ച പരവതാനിയോ അധികാര ശീതളിമയോ നല്‍കരുത്; അവ സാധാരണ പ്രവര്‍ത്തകര്‍ അനുഭവിക്കട്ടെ
സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു; പത്മജക്കും പത്മിനിക്കുമെതിരെ KSU
Published on: 
Updated on: 

തിരുവനന്തപുരം : പത്മജ വേണുഗോപാലിന്റെയും പത്മിനി തോമസിന്റെയും കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവില്‍ പ്രതികരണവുമായി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞെന്ന് നേതൃത്വം മനസ്സിലാക്കുമെന്ന് കരുതുന്നതായും ഇരുവരും ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെയെന്നും പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് തിരിച്ചുവരണമെന്നുമാണ് അദ്ദേഹം സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ ആവശ്യപ്പെട്ടത്.

പച്ച പരവതാനിയോ അധികാര ശീതളിമയോ നല്‍കരുത്. ചുവന്ന ബോര്‍ഡുകളുടെ മനോഹാരിത സാധാരണ പ്രവര്‍ത്തകര്‍ അനുഭവിക്കട്ടെയെന്നും അലോഷ്യസ് കൂട്ടിച്ചേര്‍ത്തു.