

എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം അവസാനിക്കുന്നു. അതിരൂപത ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ. മേരീസ് കത്തിഡ്രല്‍ ബസിലിക്കയില്‍ 1100 ദിവസങ്ങള്‍ ശേഷം ഡിസംബര്‍ 1-ാം തീയ്യതി മുതല്‍ കുര്‍ബാന വീണ്ടും ആരംഭിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിക്ക് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ് മങ്ങാട്ട് കുര്‍ബാന അര്‍പ്പിച്ചു. ഇന്ന് രാവിലെയും ബസിലിക്കയില്‍ കുര്‍ബാന നടന്നു. കുര്‍ബാന എല്ലാം ജനാഭിമുഖ കുര്‍ബാനകളായിരുന്നു. ഏകീകൃത കുര്‍ബാന അനുകൂലികള്‍ക്ക് ഇത് വലിയ തിരിച്ചടിയായി.
എല്ലാ പള്ളികളിലേയും പോലെ ഒരു കുര്‍ബാന മാത്രം കത്തീഡ്രല്‍ ബസലിക്കയിലും ഏകീകൃത കുര്‍ബാന ഉണ്ടാകും. കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ മാര്‍പാപ്പയുടെ പ്രതിനിധിയെ പോലും കയ്യേറ്റം ചെയ്ത സ്ഥലമാണ് കത്തീഡ്രല്‍ ബസലിക്ക.