പെട്രോളിലെ എഥനോൾ പരിശോധന; കേന്ദ്രസർക്കാരിന് മൂന്നാമതും കത്തയച്ച് സർക്കാർ

പരിശോധന നടത്തുന്നത് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാനെന്ന് സർക്കാർ കത്തിൽ പറയുന്നുണ്ട്
Government sends a third letter to the Central Government
കേന്ദ്രസർക്കാരിന് മൂന്നാമതും കത്തയച്ച് സർക്കാർ
Published on: 
Updated on: 

തിരുവനന്തപുരം: പെട്രോളിൽ കലർത്തുന്ന എഥനോളിൻ്റെ കൃത്യമായ അളവ് കണ്ടെത്തുന്നതിനും ഇന്ധനത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു.

എഥനോൾ കലരാത്ത പെട്രോൾ ഉപയോഗിച്ച് താരതമ്യ പരിശോധന നടത്തിയാൽ മാത്രമേ നിലവിൽ വിപണിയിൽ ലഭിക്കുന്ന ഇന്ധനത്തിലെ എഥനോളിൻ്റെ അളവും അതുമൂലമുണ്ടാകുന്ന രാസമാറ്റങ്ങളും കൃത്യമായി വിലയിരുത്താൻ കഴിയൂവെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനായി കേന്ദ്രത്തിന് കീഴിലുള്ള എണ്ണക്കമ്പനികൾക്ക് ആവശ്യമായ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Government sends a third letter to the Central Government
മലപ്പുറത്തെ ദമ്പതികളുടെ സ്വർണതട്ടിപ്പിൽ ഇരയായവരിൽ വീട്ടുജോലിക്കാരിയും; 11 പവൻ തട്ടിയെടുത്തെന്ന് പരാതി

എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണ് സർക്കാർ പരിശോധനയ്ക്ക് തുടക്കമിട്ടത്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിൻ്റെ ഭാഗമായി വിവിധ പെട്രോൾ പമ്പുകളിൽനിന്ന് സർക്കാർ നേരിട്ട് ഇന്ധന സാമ്പിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ ഇവയിലെ എഥനോളിൻ്റെ കൃത്യമായ അളവും മറ്റ് രാസമാറ്റങ്ങളും കണ്ടെത്തുന്നതിന് ശുദ്ധമായ പെട്രോളുമായി താരതമ്യം ചെയ്തുള്ള പരിശോധന ആവശ്യമാണ്.

ആവശ്യമായ സാമ്പിളുകൾ നൽകാമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയം കോർപ്പറേഷനും ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇതോടെ പരിശോധനകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഈ പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്രത്തിൻ്റെ ഇടപെടൽ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ നൽകിയ രണ്ട് കത്തുകളിലും മറുപടിയോ നടപടിയോ ഉണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും കേന്ദ്ര സഹായം തേടിയത്.

Government sends a third letter to the Central Government
മയങ്ങാതെ ചക്കക്കൊമ്പൻ; രാത്രി ആനയിറങ്കൽ വനത്തിൽ സഞ്ചരിച്ചു