മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും നാട്ടികയിൽ വിജയം ഉറപ്പ്, മണ്ഡലം ഇടതിനൊപ്പം തുടരും: ഗീതാ ഗോപി

മുകുന്ദൻ കോൺഗ്രസ് പാളയത്തിൽ എത്തില്ല എന്നാണ് വിശ്വാസമെന്നും ഗീതാ ഗോപി...
മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും നാട്ടികയിൽ വിജയം ഉറപ്പ്, മണ്ഡലം ഇടതിനൊപ്പം തുടരും: ഗീതാ ഗോപി
Source: Files
Published on
Updated on

തൃശൂർ: നാട്ടിക സീറ്റിനെ ചൊല്ലി ഇടഞ്ഞ സി.സി. മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും നാട്ടികയിൽ വിജയം ഉറപ്പെന്ന് ഗീതാ ഗോപി. മുകുന്ദൻ കോൺഗ്രസ് പാളയത്തിൽ എത്തില്ല എന്നാണ് വിശ്വാസം. പെയ്മെന്റ് സീറ്റ് എന്ന ആരോപണത്തിൽ പാർട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഗീതാ ഗോപി പ്രതികരിച്ചു.

ഇടതുപക്ഷത്തിന് ഒപ്പം നിന്ന മണ്ഡലം ഇനിയും ഇടതിനൊപ്പം തുടരുമെന്നും ഗീതാ ഗോപി പറഞ്ഞു. നാട്ടികയിൽ വലിയ വിജയപ്രതീക്ഷയാണുള്ളത്. സി.സി. മുകുന്ദനുമായി സംസാരിക്കും. പെയ്മെന്റ് സീറ്റ് എന്ന ആരോപണത്തിൽ പാർട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. മുകുന്ദൻ കോൺഗ്രസ് പാളയത്തിൽ എത്തില്ല എന്നാണ് പ്രതീക്ഷ എന്നും ഗീതാ ഗോപി പറഞ്ഞു.

മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും നാട്ടികയിൽ വിജയം ഉറപ്പ്, മണ്ഡലം ഇടതിനൊപ്പം തുടരും: ഗീതാ ഗോപി
മുകുന്ദനുമായി പാർട്ടിക്ക് ശത്രുതയില്ല, സ്നേഹിച്ച പാർട്ടിയെ അദ്ദേഹം തള്ളിപ്പറയില്ല: ബിനോയ് വിശ്വം

മുകുന്ദനുമായി പാർട്ടിക്ക് ശത്രുതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിപ്പറയില്ല, മുകുന്ദനുമായി ചർച്ച നടത്തി വിഷമങ്ങൾ പരിഹരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിൽ മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. പാർട്ടിയിൽ അതൃപ്തി പരസ്യമാക്കിയ മുകുന്ദനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാം എന്ന തീരുമാനം നേതൃത്വം അറിയിച്ചു. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും സി.സി. മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com