

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ വീഴ്ചകൾ ആയുധമാക്കി പ്രതിപക്ഷത്തിൻ്റെ അസാധാരണ നീക്കം. ക്ലിനിക്കൽ ട്രയലിന് വേണ്ടി മാറ്റിവെച്ച മരുന്ന് SMA ബാധിതർക്ക് നൽകിയത് ഗുരുതര വീഴ്ചയെന്ന് മുൻ LDF ആരോഗ്യമന്ത്രിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എൽഡിഎഫ് നയിച്ച് മുൻ സർക്കാരുകളിലെ ആരോഗ്യമന്ത്രിമാരായിരുന്ന പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവരാണ് വാർത്താ സമ്മേളനം നടത്തിയത്.
മരുന്ന് കമ്പനി ഉടമകൾ ആരോഗ്യമന്ത്രിയെ കണ്ടതിന് ശേഷം ആണ് മരുന്നിന് അനുമതി നൽകിയത് എന്ന് പി.കെ. ശ്രീമതി പറഞ്ഞു. മരുന്ന് കമ്പനികൾക്കും കോർപ്പറേറ്റുകൾക്കും ആരോഗ്യമന്ത്രി കീഴടങ്ങി. പരീക്ഷണത്തിലുള്ള മരുന്ന് വിതരണം ചെയ്തതിൽ കെ.മുരളീധരന്റെ ഇടപെടൽ അന്വേഷിക്കണം എന്ന് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.
‘കോൺഗ്രസിന്റെ ഒരു മന്ത്രിയും 5 വർഷം പൂർത്തിയാക്കിയിട്ടില്ല. അതിന് മുൻപ് എൽഡിഎഫ് കാലത്തും പൂർത്തിയാക്കിയിട്ടില്ല. ആരോഗ്യമന്ത്രിയായി 5 വർഷം പൂർത്തിയാക്കിയത് മൂന്ന് വനിതകളാണ്. കഴിഞ്ഞ 10 വർഷക്കാലം സുദീർഘമായ സേവനം നടത്തി. വിമർശനങ്ങൾ ഉണ്ടാകും എന്നാൽ വിമർശനത്തെ പരിഹാസത്തോടെ നോക്കി കണ്ടിട്ടില്ല, ‘പുതിയ ആരോഗ്യമന്ത്രി ഇതൊക്കെ നിസ്സാരമെന്ന് കരുതി " പി.കെ. ശ്രീമതി പറഞ്ഞു.