മദ്യനയത്തിന് മുമ്പ് മൂന്ന് ബാറുകൾക്ക് ലൈസൻസ്; കടുത്ത അതൃപ്തിയിൽ എക്സൈസ് മന്ത്രി, ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകും

സർക്കാർ അറിയാതെയുള്ള നടപടിയിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി എം. ലിജു അടിയന്തര റിപ്പോർട്ട് തേടി
മദ്യനയത്തിന് മുമ്പ് മൂന്ന് ബാറുകൾക്ക് ലൈസൻസ്; കടുത്ത അതൃപ്തിയിൽ എക്സൈസ് മന്ത്രി, ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകും
Published on: 
Updated on: 

തിരുവനന്തപുരം: മദ്യനയത്തിന് മുമ്പ് സംസ്ഥാനത്ത് മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ എക്സൈസ് മന്ത്രി മന്ത്രി എം. ലിജുവിന് കടുത്ത അതൃപ്തി. സർക്കാർ അറിയാതെയുള്ള നടപടിയിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി എം. ലിജു അടിയന്തര റിപ്പോർട്ട് തേടി. ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് പുതിയതായി ലൈസൻസ് അനുവദിച്ചത്.

മദ്യനയത്തിന് ശേഷം ബാർ ലൈസൻസ് മതിയെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ഇത് മറികടന്നാണ് മൂന്നു ബാറുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർമാർ അനുമതി നൽകിയത്. അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. സംഭവത്തിൽ കമ്മീഷണറോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി. എഫ്എൽ 11 ലൈസൻസ് ഉണ്ടായിരുന്ന ബിയർ വൈൻ പാർലർ ലൈസൻസ് പുതുക്കുന്നതിന്റെ മറവിലാണ് ബാർ ലൈസൻസ് നൽകിയത്. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാര്‍ അനുവദിക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടില്ല.

മദ്യനയത്തിന് മുമ്പ് മൂന്ന് ബാറുകൾക്ക് ലൈസൻസ്; കടുത്ത അതൃപ്തിയിൽ എക്സൈസ് മന്ത്രി, ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകും
IMPACT | പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റില്‍ കേസെടുത്തു

വിഷയത്തിൽ മന്ത്രി എം. ലിജു അടിയന്തരമായി ഇടപെടുകയും എക്സൈസ് വകുപ്പിൽ ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തുകയും ചെയ്തു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന് മന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് കമ്മീഷണർ പ്രാഥമിക തലത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ട്. ലൈസൻസ് അനുവദിച്ച എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന.