എസ്ഐആർ നടപടികളുടെ വിശദീകരണം; രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും ഇത്തരത്തിൽ യോഗം വിളിച്ച് ചേർക്കാനാണ് കമ്മീഷന്റെ തീരുമാനം
എസ്ഐആർ നടപടികളുടെ വിശദീകരണം; രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ നടപടികൾ വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടി യോഗം ഇന്ന്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന യോഗത്തിൽ ഇതുവരെയുള്ള എസ്ഐആറിൻ്റെ പുരോഗതി ചർച്ച ചെയ്യും.

നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് യോഗം നടത്തുന്നത്. നിലവിലുണ്ടായ ആശങ്കകളും പരാതികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പങ്കുവയ്ക്കാം. ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും ഇത്തരത്തിൽ യോഗം വിളിച്ച് ചേർക്കാനാണ് കമ്മീഷന്റെ തീരുമാനം.

എസ്ഐആർ നടപടികളുടെ വിശദീകരണം; രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്
കാർഡിയോളജി വിഭാഗത്തിൽ 15 ഡോക്ടർമാർ വേണ്ടിടത്ത് ആകെയുള്ളത് 10 പേർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ പ്രതിസന്ധി

വിവരശേഖരണത്തിന്റെ ഭാഗമായി ഇന്നലെ വരെ 32,23,765 എന്യൂമെറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്. വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് ഇരട്ട വോട്ടുകൾ കണ്ടെത്താനുള്ള സംവിധാനവും കമ്മീഷൻ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com