തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വീട്ടിൽ പൊട്ടിത്തെറി. ഉതിമൂട് വെളുത്തപാറ സ്വദേശി പൊന്നയ്യൻ നാടാരുടെ വീട്ടിലാണ് സംഭവം. ഷോർട്ട് സെർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടിന് സമീപത്ത് കൂടി പതിനൊന്നു കെവി ലൈൻ കടന്നു പോകുന്നുണ്ട്. ഇതിൽ നിന്നുള്ള വൈദ്യുത ആഘാതമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഇലക്ട്രിക് വയറുകൾ കത്തി നശിക്കുകയും, ചുവരുകൾ വിണ്ടു കീറുകയും ചെയ്തു. വെഞ്ഞാറമൂട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.