പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി; രാജിവച്ച് ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ

സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജിവച്ചത്...
ബാബു ദിവാകരൻ
ബാബു ദിവാകരൻSource: Files
Published on
Updated on

പത്തനംതിട്ട: കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജിവച്ചത്. പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയതായും ബാബു ദിവാകരൻ അറിയിച്ചു.

ചില ആളുകളുടെ താല്പര്യത്തിന് വേണ്ടി തുടർച്ചയായി നാലാം തവണയും അടൂരിൽ എൽഡിഎഫിന് തീറെഴുതി കൊടുക്കുന്നുവെന്നാണ് ബാബു ദിവാകരൻ്റെ ആക്ഷേപം. താൻ ജീവിച്ചിരിക്കുമ്പോൾ അത് സമ്മതിക്കില്ല. മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ പരിഗണിക്കുന്നു, ഇത് അംഗീകരിക്കില്ലെന്നും ബാബു ദിവാകരൻ പറഞ്ഞു. അടൂർ മണ്ഡലം ജയിക്കാനുള്ള പ്രവർത്തനങ്ങളല്ല കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് നടക്കുന്നത്, സ്ഥാനാർഥി നിർണയത്തിലെ പോരായ്മകളടക്കം മണ്ഡലത്തിൽ വലിയ തിരിച്ചടിയുണ്ടാക്കും, തനിക്ക് അത്തരത്തിലൊരു വീഴ്ച കണ്ടുകൊണ്ട് നിൽക്കാനാകില്ല എന്നും ബാബു ദിവാകരൻ വ്യക്തമാക്കി.

ബാബു ദിവാകരൻ
തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്ത്; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഗുരുതര ആക്ഷേപം, പേര് വെട്ടി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ

അടൂർ നഗരസഭാ മുൻ അധ്യക്ഷൻ കൂടിയായിരുന്നു ബാബു ദിവാകരൻ.

News Malayalam 24x7
newsmalayalam.com