ആലപ്പുഴ കോട്ടയം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
Extremely heavy rain likely in Alappuzha, Kottayam districts
ആലപ്പുഴ കോട്ടയം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതഫയൽ ചിത്രം
Published on
Updated on

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ കോട്ടയം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയത്. കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകൾക്ക് അവധിയില്ല.

Extremely heavy rain likely in Alappuzha, Kottayam districts
ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനം; കെഡിആർബിയെ ഒഴിവാക്കിയതിനെതിരെ ഉദ്യോഗാർഥികൾ

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല. ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം, ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Extremely heavy rain likely in Alappuzha, Kottayam districts
ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനം; കെഡിആർബിയെ ഒഴിവാക്കിയതിനെതിരെ ഉദ്യോഗാർഥികൾ
News Malayalam 24x7
newsmalayalam.com