ഫൈസൽ ബാബുവിന്റെ പിഎ നിയമനം: യൂത്ത് ലീഗിലും എസ്ഇയുവിലും അമർഷം

എൻജിഒ യൂണിയൻ സജീവ പ്രവർത്തകനായ അബു താഹിറിനെ നിയമിച്ചതാണ് പ്രതിഷേധത്തിന് കാരണം...
ഫൈസൽ ബാബു എംഎൽഎ
ഫൈസൽ ബാബു എംഎൽഎ Source: Files
Published on
Updated on

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലം എംഎൽഎ ഫൈസൽ ബാബുവിന്റെ പിഎ നിയമനത്തിൽ യൂത്ത് ലീഗിലും ലീഗിന്റെ സർവീസ് സംഘടനയായ എസ്ഇയുവിലും അമർഷം. എൻജിഒ യൂണിയൻ സജീവ പ്രവർത്തകനായ അബു താഹിറിനെ നിയമിച്ചതാണ് പ്രതിഷേധത്തിന് കാരണം. യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി വാട്സ്ആപ്പ് ഗ്രൂപ്പിലും പ്രതിഷേധം. അബു താഹിർ എൻജിഒ യൂണിയന്റെ സജീവ പ്രവർത്തകൻ ആയിരുന്നു എന്നും എസ്ഇയുവിനെ ദ്രോഹിക്കുന്നതിൽ മുൻപന്തിയിലായിരുന്നു എന്നും വിമർശനം ഉയരുന്നുണ്ട്.

ഫൈസൽ ബാബു എംഎൽഎ
"മുഖം വികൃതമായതിന് രാഹുലിനെ കുറ്റം പറയേണ്ട"; സിപിഐഎമ്മിനെതിരെ കെ.സി. വേണുഗോപാൽ

ഡെപ്യൂട്ടേഷനിൽ നിയമിക്കേണ്ട ആളുകളുടെ ലിസ്റ്റ് ലീഗിന്റെ സർവീസ് സംഘടനയായ എസ്ഇയുവിന്റെ സഹായത്തോടെയാണ് തയ്യാറാക്കിയത്. ലിസ്റ്റിൽ ഉൾപ്പെടാത്ത വ്യക്തിയെ നിയമിക്കാൻ എംഎൽഎ ശ്രമം നടത്തിയതോടെയാണ് എതിർത്ത് എസ്ഇയു ജില്ലാ ലീഗ് കമ്മിറ്റിക്ക് കത്ത് നൽകിയത്.

News Malayalam 24x7
newsmalayalam.com