ചാലക്കുടി വ്യാജ ലഹരിക്കേസ്: ലിവിയ ജോസ് കസ്റ്റഡിയിൽ; പിടിയിലായത് മുംബൈ വിമാനത്താവളത്തില്‍ നിന്ന്

ദുബായിലായിരുന്ന ലിവിയ നാട്ടിലേക്ക് വരാനുള്ള നീക്കത്തിനിടയിലാണ് മുംബൈയില്‍ വെച്ച് പിടിയിലായത്
ഷീല സണ്ണി, ലിവിയ ജോസ്, നാരായണ ദാസ്
ഷീല സണ്ണി, ലിവിയ ജോസ് News Malayalam 24X7
Published on

ചാലക്കുടി സ്വദേശി ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ രണ്ടാം പ്രതിയായ ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ലിവിയയെ പിടികൂടിയത്. ദുബായിലായിരുന്ന ലിവിയ നാട്ടിലേക്ക് വരാനുള്ള നീക്കത്തിനിടയിലാണ് മുംബൈയില്‍ വെച്ച് പിടിയിലായത്.

കേസില്‍ ഒന്നാം പ്രതിയായ നാരായണ ദാസിനെ നേരത്തേ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.

ഷീല സണ്ണി, ലിവിയ ജോസ്, നാരായണ ദാസ്
ചാലക്കുടി വ്യാജ ലഹരിമരുന്ന് കേസ്: "നീതി കിട്ടുമെന്ന് പ്രതീക്ഷ"; എസ്ഐടി അന്വേഷണത്തെ സ്വാ​ഗതം ചെയ്ത് ഷീല സണ്ണി

ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്തിയെന്നാണ് കേസ്. ഷീലയുടെ സ്‌കൂട്ടറില്‍ ലഹരി മരുന്നിനോട് സമാനമായ വസ്തുവച്ച ശേഷം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 72 ദിവസമാണ് ഷീലയ്ക്ക് ജയിലില്‍ കഴിയേണ്ടിവന്നത്. ഷീലയുടെ വാഹനത്തില്‍ ലഹരി വസ്തു ഒളിപ്പിച്ചത് നാരായണദാസ് ആണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ലിവിയ ജോസിന്റെ സുഹൃത്താണ് നാരായണ ദാസ്.

ഷീല സണ്ണി, ലിവിയ ജോസ്, നാരായണ ദാസ്
ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയും പ്രതി; പിന്നില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള വൈരാഗ്യം

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ഷീലയെ കേസില്‍പ്പെടുത്താന്‍ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ലിവിയക്കും സഹോദരി ലില്‍ജക്കും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഷീലയോടുണ്ടായ വൈരാഗ്യമാണ് വ്യാജ കേസിനു പിന്നിലെന്നാണ് നാരായാണ ദാസ് പൊലീസിന് മൊഴി നല്‍കിയത്.

സംഭവത്തില്‍ ലിവിയ ഏറെ നാളായി ഒളിവിലായിരുന്നു. ഇവര്‍ വിദേശത്താണെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ലിവിയയെ ചോദ്യം ചെയ്യുന്നതോടെ വ്യാജ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com