സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത്; കെ. സുധാകരൻ്റെ ബന്ധുവിനെ ചോദ്യം ചെയ്തു

കത്ത് താൻ എഴുതിയതല്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ് ഉടനെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
kpcc chief sunny joseph with K Sudhakaran and KC Venugopal
Published on: 
Updated on: 

കണ്ണൂർ: കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ കെ. സുധാകരൻ്റെ സഹോദരീ പുത്രനെ പൊലീസ് ചോദ്യം ചെയ്തു. ആലക്കോട് സൈബർ പൊലീസാണ് സുധാകരന്റെ സഹോദരീ പുത്രൻ അജിത്തിനെ ചോദ്യം ചെയ്തത്. വോട്ടെടുപ്പിന്റെ തലേ ദിവസമായിരുന്നു കെപിസിസിയുടെ വ്യാജ ലെറ്റർ ഹെഡിൽ സണ്ണി ജോസഫിന്റെ വ്യാജ ഒപ്പുമായി കത്ത് പ്രചരിച്ചത്.

കണ്ണൂരിൽ കെ. സുധാകരനെ സ്ഥാനാർഥിയാക്കരുതെന്ന് സണ്ണി ജോസഫ് മല്ലികാർജുൻ ഖാർഗെയ്ക്ക് എഴുതിയ കത്ത് എന്നായിരുന്നു പ്രചാരണം. എന്നാൽ കത്ത് താൻ എഴുതിയതല്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ് ഉടനെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

kpcc chief sunny joseph with K Sudhakaran and KC Venugopal
മഴ വരുന്നു... രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

കേസിൽ പ്രതി ചേർത്തവരുടെ മൊഴിയിൽ നിന്നാണ് അജിത്തിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തിൽ ആലക്കോട് സൈബർ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Stories

പിണറായി വിജയൻ
പിടി മുറുക്കി ഇഡി; പിണറായി വിജയന്‍, വീണ, റിയാസ് എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം; ഡിജിപിക്ക് കത്ത് നല്‍കി
ചിറയിൻകീഴിലെ കയ്യാങ്കളി: "പാർട്ടിക്ക് സൽപ്പേരല്ല ഉണ്ടാക്കിയിട്ടുള്ളത്"; പിടിമുറുക്കി കെപിസിസി, അയഞ്ഞ് രമ്യ ഹരിദാസ്
Ramya Haridas MLA's errant move for Palayam Pradeep, challenging KPCC
News Malayalam 24x7
newsmalayalam.com