"ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് കള്ളക്കഥ"; ലക്ഷ്യം തന്നെ വ്യക്തിഹത്യ ചെയ്യലെന്ന് മുഹമ്മദ് റിയാസ്

വീണ കുറ്റസമ്മതം നടത്തി എന്നത് പച്ച കള്ളമാണെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു.
Fake news coming out regarding ED investigation
ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് കള്ളക്കഥ
Published on
Updated on

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ അസംബന്ധമാണ്.

ഇതിന് പിന്നിൽ തന്നെ വ്യക്തിഹത്യ ചെയ്യാൻ നീക്കമെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണിതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

Fake news coming out regarding ED investigation
'ദുബായിലേക്ക് പണം കടത്തിയത് കമ്പനി തുടങ്ങാനും ബിസിനസിനും'; മുഹമ്മദ് റിയാസിന് എതിരെ ഹവാല ആരോപണവുമായി ഇഡി

കേസിൽ വീണ കുറ്റസമ്മതം നടത്തി എന്നത് പച്ച കള്ളമാണ്. അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. ഇതിനെതിരെ നിയമ പോരാട്ടം തുടരുമെന്നും റിയാസ് പ്രതികരിച്ചു.

മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇ ഡി ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ , അത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇ ഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണ്.

ഇ ഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ.നിയമപരമായി പോരാടും. -പി എ മുഹമ്മദ് റിയാസ്.

Fake news coming out regarding ED investigation
രണ്ടാം ഘട്ട പുനരധിവാസം പാതിവഴിയിൽ; വയനാട് ടൗൺഷിപ്പിൽ പ്രതിഷേധത്തിനൊരുങ്ങി ദുരന്തബാധിതർ
News Malayalam 24x7
newsmalayalam.com