രണ്ട് മക്കളേയും പുറം ലോകം കാണിക്കില്ലെന്ന് ഭീഷണി; 18കാരൻ ജീവനൊടുക്കിയത് പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം

പ്രണയം നടിച്ച് പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി, ദൃശ്യങ്ങളും ഫോട്ടോസും ഉപയോഗപ്പെടുത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കി. അതുപയോഗിച്ച് വാഹനം വാങ്ങി ആർഭാടജീവിതം നയിച്ചു.
രണ്ട് മക്കളേയും പുറം ലോകം കാണിക്കില്ലെന്ന് ഭീഷണി; 18കാരൻ ജീവനൊടുക്കിയത് പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം
Published on: 
Updated on: 

തൃശൂർ: കൊടുങ്ങല്ലൂരിൽ 18കാരൻ ജീവനൊടുക്കിയത് പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം. സഹോദരനേയും അസ്ലമിനേയും പൊലീസ് ക്രൂരപീഡനത്തിന് ഇരയാക്കി. രണ്ട് മക്കളേയും പുറം ലോകം കാണിക്കില്ലെന്ന് കൊടുങ്ങല്ലൂർ സി. ഐ. ഭീഷണിപ്പെടുത്തിയെന്നും പിതാവ് നൗഷാദ് പറഞ്ഞു. രണ്ടുമക്കളേയും കള്ളക്കേസിൽ കുടുക്കി എന്നും ജയിലിൽ അടച്ചെന്നും പിതാവ് പി.എം. നൗഷാദ്.

രണ്ട് മക്കളേയും പുറം ലോകം കാണിക്കില്ലെന്ന് ഭീഷണി; 18കാരൻ ജീവനൊടുക്കിയത് പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം
മരത്തടിയും കല്ലും ഉപയോഗിച്ച് മുഖത്തും തലയിലും ആഞ്ഞടിച്ചു, അതിക്രൂര മർദനം പാലക്കാട് ആൾക്കൂട്ടക്കൊലയിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

കസ്റ്റഡിയിലെടുത്ത മൂത്തമകൻ സഹലിനെയും ഇളയ മകൻ അസ്ലമിനെയും മൂന്ന് ദിവസം കഴിഞ്ഞാണ് കോടതിയിൽ ഹാജരാക്കിയത്. ഇരുവരെയും ക്രൂര മർദ്ദനത്തിന് ഇരയാക്കി കുറ്റം സമ്മതിപ്പിച്ചു, സ്റ്റേഷനിലെത്തിയ തന്നോട് അപമര്യാദയായി പെരുമാറി, രണ്ടു മക്കളെയും കൊടുങ്ങല്ലൂർ സിഐ പുറംലോകം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ക്രൂരമായ സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കുടുംബം പറയുന്നു.

എന്നാൽ അസ്ലമിന് എതിരായ പെൺകുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നും, കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വാദം. അസ്ലം പ്രണയം നടിച്ച് പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി, ദൃശ്യങ്ങളും ഫോട്ടോസും ഉപയോഗപ്പെടുത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കി. അതുപയോഗിച്ച് വാഹനം വാങ്ങി ആർഭാടജീവിതം നയിച്ചു.

രണ്ട് മക്കളേയും പുറം ലോകം കാണിക്കില്ലെന്ന് ഭീഷണി; 18കാരൻ ജീവനൊടുക്കിയത് പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം
എയർപോർട്ടിലെത്തിയെന്ന് അവസാന സന്ദേശം, പാസ്‌പോർട്ടും ഫോണും വാങ്ങിവച്ചു; മലയാളി നഴ്സിനെ സൗദിയിൽ കാണാതായെന്ന് പരാതി

അസ്ലമിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും മറ്റ് പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു. കേസിൽ പ്രതികൾക്കു നേരെ പൊലീസ് അതിക്രമമോ കസ്റ്റഡി മർദനമോ ഉണ്ടായിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു. ഏറിയാട് PASN കവല സ്വദേശി മുഹമ്മദ് അസ്ലത്തിന്റെ മരണത്തിലാണ് പിതാവിൻറെ ആരോപണം. ഈ മാസം 6നാണ് ജുവനൈൽ ജസ്റ്റിസ് ഫോമിൽ വെച്ച് അസ്ലം ജീവനൊടുക്കിയത്.

News Malayalam 24x7
newsmalayalam.com