"പണം തിരികെ നൽകാത്തത് മാനസികമായി തളർത്തി"; അതുല്യയുടെ മരണത്തിൽ സുഹൃത്തിനെതിരെ ബന്ധുക്കൾ

സുഹൃത്തിനെതിരെ കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതുല്യ
അതുല്യ
Published on
Updated on

കോഴിക്കോട്: ഫറോക്കിൽ യുവതി ജീവനൊടുക്കിയതിൽ സുഹൃത്തിന് എതിരെ ആരോപണവുമായി ബന്ധുക്കൾ. അതുല്യയിൽ നിന്ന് സുഹൃത്തായ യുവതി സ്വർണവും പണവും വാങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

കൊടുങ്ങല്ലൂർ സ്വദേശിക്കാണ് അതുല്യ പണവും സ്വർണവും നൽകിയത്. എന്നാൽ കൊടുത്ത പണവും സ്വർണവും തിരികെ നൽകാതിരുന്നതിനെ തുടർന്ന് അതുല്യ മാനസിക പ്രയാസത്തിൽ ആയിരുന്നു.

അതുല്യ
തിരുവനന്തപുരത്ത് യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ

സുഹൃത്തിനെതിരെ കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സുഹൃത്തുമായുള്ള സാമ്പത്തിക ഇടപാട് പരിശോധിക്കണമെന്നും കുടുംബം പരാതിയിൽ വ്യക്തമാക്കി. നിലവിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ കൂടെ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. ഏപ്രിൽ 27നാണ് അതുല്യയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

News Malayalam 24x7
newsmalayalam.com