"മകൾ ജീവനൊടുക്കില്ല, അധ്യാപകനെതിരെ അന്വേഷണം വേണം"; സായി ഹോസ്റ്റലിൽ വിദ്യാർഥിനികൾ ജീവനൊടുക്കിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം
Source: News Malayalam 24x7

"മകൾ ജീവനൊടുക്കില്ല, അധ്യാപകനെതിരെ അന്വേഷണം വേണം"; സായി ഹോസ്റ്റലിൽ വിദ്യാർഥിനികൾ ജീവനൊടുക്കിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികൾ ജീവനൊടുക്കിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം...
Published on

കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികൾ ജീവനൊടുക്കിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം. സായ് സെൻ്ററിലെ അധ്യാപകൻ രാജീവിനെതിരെ അന്വേഷണം വേണമെന്ന് മരിച്ച കോഴിക്കോട് സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ടു. മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്ന് മാതാപിതാക്കൾ പറയുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിൻ്റെ തീരുമാനം.

"മകൾ ജീവനൊടുക്കില്ല, അധ്യാപകനെതിരെ അന്വേഷണം വേണം"; സായി ഹോസ്റ്റലിൽ വിദ്യാർഥിനികൾ ജീവനൊടുക്കിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം
64 വർഷത്തെ കലോത്സവ ചരിത്രത്തിലാദ്യം; വീട്ടിലിരുന്ന് മത്സരത്തിൽ പങ്കെടുത്ത് വാസ്കുലൈറ്റിസ് രോഗബാധിതയായ സിയ ഫാത്തിമ

പെൺകുട്ടികളുടെ മരണം പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. എസിപി ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സഹപാഠികളുടേയും ഹോസ്റ്റൽ ജീവനക്കാരുടേയും വിശദമായ മൊഴിയെടുക്കുന്നുണ്ട്. ഹോസ്റ്റലിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ഹോസ്റ്റലിലെ മറ്റ് കുട്ടികൾക്ക് കൗൺസിലിങ്ങ് നൽകുകയും പ്രായപൂർത്തിയാകാത്ത കുട്ടികൾ താമസിക്കുന്ന മറ്റ് ഹോസ്റ്റലുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തുകയും ചെയ്യാനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സായി ഹോസ്റ്റലിൽ വിദ്യാർഥിനികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികളാണ് മരിച്ച രണ്ട് പെൺകുട്ടികൾ. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ച വിദ്യാർഥികൾ.

News Malayalam 24x7
newsmalayalam.com