"പക്ഷാഘാതം സംഭവിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല"; തൊടുപുഴ സ്വദേശിയുടെ മരണത്തിൽ പൊലീസിനും ആശുപത്രി അധികൃതർക്കും എതിരെ കുടുംബം

ആശുപത്രി അധികൃതർക്കും പൊലീസിനും എതിരെ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് ജയകുമാറിൻ്റെ ബന്ധുക്കൾ.
"പക്ഷാഘാതം സംഭവിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല"; 
തൊടുപുഴ സ്വദേശിയുടെ മരണത്തിൽ പൊലീസിനും ആശുപത്രി അധികൃതർക്കും എതിരെ കുടുംബം
Published on: 
Updated on: 

ഇടുക്കി: തൊടുപുഴ ചുങ്കത്ത് സ്വദേശി ജയകുമാറിൻ്റെ മരണത്തിൽ പൊലീസിനും ആശുപത്രി അധികൃതർക്കും എതിരെ കുടുംബം. പക്ഷാഘാതം വന്ന് റോഡിൽ കുഴഞ്ഞുവീണ ജയകുമാറിനെ പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരോപണം. തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും വേണ്ട ചികിത്സ ലഭിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.

ഈ മാസം 14 ന് വൈകിട്ടാണ് തൊടുപുഴ ചുങ്കത്ത് 56 കാരനായ ജയകുമാർ കുഴഞ്ഞുവീണത്. പട്രോളിങ്ങിനിടെ പൊലീസ് കണ്ടെങ്കിലും മദ്യലഹരിയിലാണെന്ന് കരുതി തിരിഞ്ഞു നോക്കാതെ മടങ്ങുകയും ചെയ്തു. മണിക്കൂറുകൾ റോഡിൽ കിടന്ന ജയകുമാറിനെ ഒടുവിൽ പുലർച്ചെ രണ്ട് മണിക്ക് പൊലീസെത്തി ഫയർഫോഴ്സ് ആംബുലൻസിൽ കാരിക്കോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രാവിലെ എട്ട് മണിയോടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയ ശേഷമാണ് അധികൃതർ ചികിത്സ നൽകാൻ തയ്യാറായത്. ആളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് വിവരം അറിയിച്ചില്ലെന്നും ബന്ധുക്കൾ പരാതിയിൽ വ്യക്തമാക്കി.

"പക്ഷാഘാതം സംഭവിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല"; 
തൊടുപുഴ സ്വദേശിയുടെ മരണത്തിൽ പൊലീസിനും ആശുപത്രി അധികൃതർക്കും എതിരെ കുടുംബം
മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അടക്കം അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

ശരീരം തളർന്ന് ഗുരുതരാവസ്ഥയിൽ ആയ ജയകുമാറിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും, ബെഡ് ഇല്ലാത്തതിനാൽ രണ്ടുദിവസം സ്ട്രെച്ചറിൽ കിടത്തിയെന്ന് ബന്ധുക്കൾ പറയുന്നു. 24 നു വൈകിട്ട് ജയകുമാർ മരിച്ചു. പക്ഷാഘാതം വന്ന രോഗിക്ക് ലഭിക്കേണ്ട യാതൊരു ചികിത്സയും രണ്ട് സർക്കാർ ആശുപത്രികളിൽ നിന്നും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതർക്കും പൊലീസിനും എതിരെ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് ജയകുമാറിൻ്റെ ബന്ധുക്കൾ .

Related Stories

മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ്, ലഹരി ഉപയോഗിച്ചതായി പരാമർശമില്ല... നെടുമ്പാശേരി അപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിൻ്റെ എഫ്ഐആർ
Complaint that bodies kept in the mortuary had decomposed
മോര്‍ച്ചറിയിലെ ഫ്രീസര്‍ 'ചത്തിട്ട്' മാസങ്ങള്‍, ആവശ്യത്തിന് ഡോക്ടര്‍മാരുമില്ല; ഇല്ലായ്മകളില്‍ നട്ടംതിരിഞ്ഞ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രി
ആനിനെ കുത്തിക്കൊന്നു, ശേഷം അഞ്ജനയെ  കാറിടിച്ച് കൊലപ്പെടുത്തി; കാലിഫോർണിയയിലെ യുവതികളുടെ മരണത്തിൽ നിർണായക വിവരങ്ങൾ
News Malayalam 24x7
newsmalayalam.com