മെഡിക്കൽ കോളേജിലെ തീപിടിത്തത്തെ തുടർന്ന് രോഗികൾ മരിച്ചെന്ന് കുടുംബം; ആരോപണം നിഷേധിച്ച് അധികൃതർ

തെറ്റായ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു
മെഡിക്കൽ കോളേജിലെ തീപിടിത്തത്തെ തുടർന്ന് രോഗികൾ മരിച്ചെന്ന് കുടുംബം; ആരോപണം നിഷേധിച്ച്  അധികൃതർ
Published on
Updated on

തിരുവനന്തപുരം: മെഡിക്കൽ കോളേിലെ തീപിടുത്തത്തെ തുടർന്ന് രോഗികൾ മരിച്ചെന്ന് ആരോപിച്ച് കുടുംബം. നെയ്യാറ്റിൻകര സ്വദേശി സനീഷിൻ്റെയും ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെയും കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്.

ബൈക്ക് അപകടത്തെ തുടർന്നാണ് സനീഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തീപിടിത്തതിന് ശേഷമാണ് സനേഷിൻ്റെ നില വഷളായത് എന്നും പരാതിയിൽ പറയുന്നു. ഓയൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്നും ബന്ധുക്കൾ ആരോപിച്ചു. കൃഷ്ണൻകുട്ടി മരിച്ചത് തീപിടുത്തം ഉണ്ടായ ദിവസം 12.45 ന് ആണെന്നും സനീഷ് മരിച്ചത് തീപിടുത്തം ഉണ്ടായതിൻ്റെ പിറ്റേന്ന് രാവിലെയാണെന്നും ബന്ധുക്കൾ പറഞ്ഞു.

മെഡിക്കൽ കോളേജിലെ തീപിടിത്തത്തെ തുടർന്ന് രോഗികൾ മരിച്ചെന്ന് കുടുംബം; ആരോപണം നിഷേധിച്ച്  അധികൃതർ
കോൺ​ഗ്രസിനേക്കാൾ കൂടുതൽ അന്തഛിദ്രം സിപിഐഎമ്മിലും ബിജെപിയിലും, പ്രശ്നങ്ങൾ ഉണ്ടെങ്കിലും യുഡിഎഫ് അധികാരത്തിലെത്തും: കെ.എസ്. ശബരീനാഥൻ

എന്നാൽ കുടുംബത്തിൻ്റെ ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. തീപിടുത്തം കാരണം ഒരു രോഗി പോലും മരിച്ചിട്ടില്ലെന്നും തെറ്റായ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. തീപിടുത്തം ഉണ്ടായപ്പോൾ രോഗികളെ മറ്റ് ഐസിയുവിലേക്ക് മാറ്റിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ മരണത്തിന് ദുരന്തവുമായി ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com