ബാലഭാസ്‌കറിൻ്റെ മരണം: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുത് എന്നാവശ്യപ്പെട്ട് കുടുംബം തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചു.
Thiruvananthapuram
ബാലഭാസ്കർSource: Instagram/ bala bhaskar
Published on

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുത് എന്നാവശ്യപ്പെട്ട് കുടുംബം തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചു. റിപ്പോർട്ടിന് മേൽ കോടതി ഉടൻ തീരുമാനമെടുക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. കുടുംബത്തിൻ്റെ ഹർജിയിൽ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചത്. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചത്. എന്നാൽ തന്നെ മകനെ കൊന്നതാണെന്ന ആരോപണമുന്നയിച്ച് കൊണ്ട് ബാലഭാസ്കറിൻ്റെ പിതാവും രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com