പാലക്കാട്: ആധാർ കാർഡ് കൈവശമില്ലാത്തതിനാൽ ആറു വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെയാണ് പരാതി നൽകിയത്.
കുട്ടിയുടെ അച്ഛനായ വടകരപ്പതി പഞ്ചായത്ത് കിണർപള്ളം സ്വദേശി ജോസഫാണ് പരാതിയുമായി രംഗത്തെത്തിയത്. ആശുപത്രി അധികൃതരുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.
ആധാർ കാർഡ് , കൈയിലില്ലെന്നും പിന്നീടെത്തിക്കാമെന്നും പറഞ്ഞെങ്കിലും അതില്ലാതെ ഒപി എടുക്കാൻ കഴിയില്ലെന്ന് പറയുകയായിരുന്നെന്ന് കുടുംബം പരാതിയിൽ പറയുന്നു.
എന്നാൽ, ആധാർ കാർഡില്ലാത്തതു കൊണ്ട് ഒപി ടിക്കറ്റ് നൽകാതിരിക്കുകയോ ചികിത്സ നൽകാതിരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.