"പ്രസവത്തിനായി എത്തിയ യുവതി ഡോക്ടറെ കാത്തിരുന്നത് നാല് മണിക്കൂർ"; അട്ടപ്പാടിയിലെ നവജാത ശിശുവിൻ്റെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം

മതിയായ സൗകര്യങ്ങളിലാത്ത ആംബുലൻസിലാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതെന്നും രാജിയുടെ സഹോദരി വള്ളി പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on: 
Updated on: 

പാലക്കാട്: അട്ടപ്പാടിയിലെ നവജാത ശിശുവിൻ്റെ മരണത്തിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച കുഞ്ഞിൻ്റെ കുടുംബം. രാജി-സുധീഷ് ദമ്പതികളുടെ കുഞ്ഞ് മരിച്ചത് ചികിത്സ വൈകിയതിനാൽ എന്നാണ് ആരോപണം. പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതി നാല് മണിക്കൂറാണ് ഡോക്ടറെ കാത്തിരുന്നത്. മതിയായ സൗകര്യങ്ങളിലാത്ത ആംബുലൻസിലാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതെന്നും രാജിയുടെ സഹോദരി വള്ളി പറഞ്ഞു.

ഇതിനിടെ ആരോഗ്യമന്ത്രി കോട്ടത്തറ ആശുപത്രി സന്ദർശിച്ച് ചികിത്സാസൗകര്യങ്ങൾ വിലയിരുത്തി. ആശുപത്രിയിൽ പീഡിയാട്രിക് ആംബുലൻസ് കൊണ്ടുവരുമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഫീൽഡ് സ്‌റ്റാഫുകളുടെ എണ്ണം കൂട്ടും. ആശുപത്രികളിലെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ പത്തോളം ശിശുമരണങ്ങള്‍ സംഭവിച്ച അട്ടപ്പാടിയില്‍ വിദഗ്ധസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതീകാത്മക ചിത്രം
"കോഴിമുട്ടയും ചെമ്പരത്തിമൊട്ടും"; ആക്ഷേപത്തില്‍ നടപടി ആവശ്യപ്പെട്ട് ശോഭന ജോര്‍ജ്

ഫണ്ട് പ്രശ്നം കാരണമാണ് കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം അവതാളത്തിലായത്. ഉടന്‍ പൈസ കൊടുക്കും. ജനനി ജന്‍മ രക്ഷ പദ്ധതിയില്‍ പൈസക്ക് പകരം പോഷകാഹാരം നല്‍കാന്‍ ആലോചനയുണ്ടെന്നും പണം നേരിട്ടു നല്‍കുന്നതു കൊണ്ടു ഫലം ലഭിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ ആരോപങ്ങള്‍ക്ക് മറുപടി പറയാനില്ല. ഇനി ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യമാണ് പ്രധാനം. വിദഗ്ധ സമിതി ഡോക്ടര്‍മാര്‍ ഊരുകളില്‍ പോയി പരിശോധന നടത്തിയെന്നും അതിനാല്‍ താന്‍ പോകേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ശിശുമരണത്തില്‍ ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ കോട്ടത്തറ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ എണ്ണം കുറവാണെന്നും ഫീല്‍ഡ് സ്റ്റാഫ് എണ്ണം കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്. വിദഗ്ധ സമിതിയുടെ സമഗ്ര റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ കൃത്യമായ ചിത്രം മനസിലാകൂ. പോരായ്മകള്‍ പരിഹരിക്കും. അട്ടപ്പാടിയിലേക്ക് വരാന്‍ പല ഡോക്ടര്‍മാര്‍ക്കും താത്പര്യമില്ല. ഇവരെ പറഞ്ഞു മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു.