ഇടുക്കി: മകന്റെ ക്രൂര മർദനമേറ്റ അച്ഛൻ മരിച്ചു. രാജാക്കാട് കജനപ്പാറ സ്വദേശി ആണ്ടവർ (84)ആണ് മരിച്ചത്. മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആക്രമണത്തിൽ മകൻ മണികണ്ഠനെ പൊലീസ് റിമാൻഡ് ചെയ്തു.
ഓഗസ്റ്റ് 25നാണ് ആണ്ടവരെ മണികണ്ഠൻ ക്രൂരമായി മർദിച്ചത്. ടേബിൾ ഫാൻ, ഫ്ലാസ്ക് എന്നിവ ഉപയോഗിച്ചായിരുന്നു മർദനം. തുടർന്ന് മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ആണ്ടവരെ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മണികണ്ഠനെ രാജാക്കാട് പൊലീസ് അന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. രാജകുമാരി പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്നു മരിച്ച ആണ്ടവർ.