വീടുകയറി ആക്രമണം, അടിപിടി, കവർച്ച; തൃശൂരിൽ വനിത ഗുണ്ടകളെ കാപ്പ ചുമത്തി നാട് കടത്തി

കരയാമുട്ടം സ്വദേശി സ്വാതി (28), വലപ്പാട് സ്വദേശി ഹിമ (25) എന്നിവരെയാണ് നാടുകടത്തിയത്
നാടുകടത്തിയ പ്രതികൾ
നാടുകടത്തിയ പ്രതികൾSource: News Malayalam 24x7
Published on

തൃശൂർ: വനിത ഗുണ്ടകളെ കാപ്പ ചുമത്തി നാട് കടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് നാടുകടത്തിയത്. വലപ്പാട് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒരു വർഷത്തനിടെ നാല് ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.

കഴിഞ്ഞ ജൂൺ മാസം മുതൽ കാപ്പാ നിയമപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്ന നിർദേശം ഇരുവർക്കും നൽകിയിരുന്നു. ഇതിനിടെയാണ് ഇവർ മരണവീട്ടിലെത്തി അതിക്രമണം കാണിച്ചത്. സംഭവത്തിൽ കേസെടുക്കുകയും ചെയ്തു. മുന്നറിയിപ്പ് നിലനിൽക്കെ വീണ്ടും കേസിൽ പ്രതിയായതോടെയാണ് നാടുകടത്താൻ നടപടി സ്വീകരിച്ചത്. കവർച്ചക്കേസ്, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസ്, ഒരു അടിപിടിക്കേസ് തുടങ്ങി നാല് ക്രിമിനൽ കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്.

നാടുകടത്തിയ പ്രതികൾ
"പരാതി പറയാനെത്തുന്നവരോട് സഭ്യമായും അനുഭാവപൂർണമായും സംസാരിക്കണം"; കലുങ്ക് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിർദേശം നൽകി ബിജെപി

ശനിയാഴ്ചയാണ് റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിൻ്റെ ഉത്തരവ് പുറത്തുവന്നത്. വനിതകളെ കാപ്പ കേസിൽ ഉൾപ്പെടുത്തുന്നതും നാട് കടത്തുന്നതും അപൂർവമാണ്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് നൽകിയ ശുപാർശയിലാണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com