ഓടുന്ന ബസിന്റെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം; പരാതി നൽകുമെന്ന് ബസ് ജീവനക്കാർ

തലശേരി-വടകര റൂട്ടിലോടുന്ന ബസുകളുടെ പിന്നിൽ കയറിയാണ് റീൽസ് ചിത്രീകരിച്ചത്
ഓടുന്ന ബസിന്റെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം; പരാതി നൽകുമെന്ന് ബസ് ജീവനക്കാർ
Published on: 
Updated on: 

കണ്ണൂർ: തലശേരിയിൽ ഓടുന്ന ബസുകളുടെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശേരി മുബാറക്ക് ഹയർ സെക്കൻ‍ഡറി സ്കൂളിലെ വിദ്യാർഥികളാണ് തലശേരി-വടകര റൂട്ടിലോടുന്ന ബസുകളുടെ പിന്നിൽ കയറിയാണ് റീൽസ് ചിത്രീകരിച്ചത്. ബസ് നിർത്തി കണ്ടക്ടർ കുട്ടികളോട് താഴെയിറങ്ങാൻ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

സൈക്കിളിൽ ത്രിബിൾ കയറി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്നതും കുട്ടികൾ തന്നെ പുറത്തുവിട്ട റീൽസിലുണ്ട്. സ്കൂളുകളിൽ മൊബൈലുകൾക്ക് കർശന വിലക്കുള്ളപ്പോഴാണ് വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. സംഭവത്തിൽ പരാതി നൽകുമെന്ന് ബസ് ജീവനക്കാർ അറിയിച്ചു.

ഓടുന്ന ബസിന്റെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം; പരാതി നൽകുമെന്ന് ബസ് ജീവനക്കാർ
മദ്യത്തിൻ്റെ അളവിൽ കൃത്രിമം, 'ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൻ്റെ അളവ് കുറയ്ക്കും; കണ്ണൂരിൽ ബാറിന് 25000 രൂപ പിഴ
News Malayalam 24x7
newsmalayalam.com