കോൺഗ്രസ് നേതൃത്വത്തിലുള്ള വയനാട് തരുവണ സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി; ജീവനകാർക്ക് വരവിൽ അധികം സ്വത്ത് സമ്പാദനം

ബാങ്ക് ജീവനക്കാരുടെ സേവിങ്സ് അക്കൗണ്ടുകളിൽ കോടികളുടെ ഇടപാടുകൾ നടന്നിരിക്കുന്നതായും രേഖകളിൽ നിന്ന് വ്യക്തമായി
തരുവണ സർവീസ് സഹകരണ ബാങ്ക്
തരുവണ സർവീസ് സഹകരണ ബാങ്ക്Source: News Malayalam 24x7
Published on

വയനാട്: കോൺഗ്രസ് നേതൃത്വത്തിലുള്ള തരുവണ സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി. ജീവനക്കാർ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് അസിസ്റ്റന്റ്റ് രജിസ്ട്രാർ ജോയിന്റ് രജിസ്ട്രാർക്ക് സമർപ്പിച്ച 2023ലെ റിപ്പോർട്ടിൽ വ്യക്തമാകുമന്നത്. ബാങ്ക് ജീവനക്കാരുടെ സേവിങ്സ് അക്കൗണ്ടുകളിൽ കോടികളുടെ ഇടപാടുകൾ നടന്നിരിക്കുന്നതായും രേഖകളിൽ നിന്ന് വ്യക്തമായി.

ജീവനകാർക്ക് വരവിൽ അധികം സ്വത്ത് സമ്പാദനമുണ്ടെന്നാണ് കണ്ടെത്തൽ. ബാങ്ക് സെക്രട്ടറി വിജയേശ്വരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് കോടി 41 ലക്ഷത്തിലധികം രൂപയാണ്. സീനിയർ ക്ലാർക്ക് അബ്ദുള്ള. വിയുടെ അക്കൗണ്ടിൽ 55 ലക്ഷം രൂപയും എത്തിയിട്ടുണ്ട്. ബാങ്കിൻ്റെ മുൻ പ്രസിഡൻ്റ് അബ്ദുൾ അഷ്റഫ് ബിനാമികളുടെ പേരിൽ സ്ഥലം പണയപ്പെടുത്തി ലോൺ എടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.

തരുവണ സർവീസ് സഹകരണ ബാങ്ക്
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം: 'ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കേ ബുദ്ധിമുട്ടുകള്‍ മനസിലാകൂ'; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

മതിയായ വസ്തു ജാമ്യം നൽകാതെ ജീവനക്കാർ വലിയ വായ്പകൾ അനുവദിച്ചെന്നാണ് റിപ്പോർട്ട്. മുൻ പ്രസിഡൻ്റ് അബ്ദുൾ അഷ്റഫ് 10 ലക്ഷം രൂപ വായ്പയെടുത്തു. ഈ വായ്പകൾക്കൊന്നും മതിയായ വസ്തു ജാമ്യം വച്ചിട്ടില്ല. അന്വേഷണത്തിൽ തിരിമറി നടന്നതായി കണ്ടെത്തിയിട്ടും ജീവനക്കാർക്കെതിരെ ബാങ്ക് സമിതി ഇതുവരെ നടപടിയെടുത്തിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com