തിരുവനന്തപുരത്ത് ഇരുചക്ര വാഹന ഷോറൂമിൽ വന്‍ തീപിടിത്തം; കോടികളുടെ നാശനഷ്ടം

പത്ത് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടിത്തം , തിരുവനന്തപുരം
തിപിടിത്തം , തിരുവനന്തപുരംSource; News Malayalam 24X7
Published on

തിരുവനന്തപുരം പിഎംജിയിൽ ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടികളുടെ നാശനഷ്ടമുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുളിമൂടിന് സമീപമുള്ള ലോഗ്ടെക് ടിവിഎസ് ഷോറൂമിലാണ് പുലർച്ചെ 3.45 ഓടെ തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി ശബ്ദത്തോടെ മൂന്നാം നില കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു അപകടം. ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ സൂക്ഷിച്ചിരുന്ന ഈ നിലയിൽ നിന്നും മുകളിലേക്ക് തീ പടരുകയായിരുന്നു. അപകടത്തിൽ രണ്ട് കോടി രൂപയുടെ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 250 ഓളം വാഹനങ്ങൾ കടയിൽ ഉണ്ടായിരുന്നതായാണ് വിവരം. ടിവിഎസ് ഷോറൂമിനൊപ്പം കമ്പ്യൂട്ടർ സർവീസ് സെന്ററും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള പത്തോളം ഫയർ ഫോഴ്‌സ് യൂണിറ്റുകളുടെ രണ്ട് മണിക്കൂർ നീണ്ട പ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ കാരണം വ്യക്തമാകൂ. രക്ഷാപ്രവർത്തന വേളയിൽ സ്ഥാപനത്തിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടെന്നും കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു.

അതേ സമയം കോഴിക്കോട് കൊളങ്ങരപ്പീടികയിൽ സ്വകാര്യ സ്ഥാപനത്തിലും തീപിടുത്തമുണ്ടായി. ഷെഡിൽ സൂക്ഷിച്ച പേപ്പർ സ്ക്രാപ്പുകൾക്കാണ് തീപിടിച്ചത്. സംഭവത്തിൽ ഷെഡ് പൂർണമായും കെട്ടിടം ഭാഗികമായും കത്തി നശിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com