തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ തീപിടിത്തം; രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് സംശയം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ തീപിടിത്തം; രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു
Published on: 
Updated on: 

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടിത്തം.മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് സംശയം. ചാക്കയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചിട്ടുണ്ട്.

33 രോഗികളാണ് ബ്ലോക്കിൽ ഉണ്ടായിരുന്നത്. രോഗികളെല്ലാം സുരക്ഷിതരാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗത്തിലെ പോർട്ടബിൾ വെൻ്റി ലേറ്റർ മിഷ്യൻ ആണ് കത്തിയത്. ഒരു ബെഡിലാണ് തീ ഉയർന്നത്. മാറ്റുന്ന രോഗികൾക്കായി പ്രത്യേക ഐസിയു ബ്ലോക്ക് സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു.

News Malayalam 24x7
newsmalayalam.com