ജർമനിയിൽ ഫ്ലാറ്റിൽ തീപിടിത്തം: മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

അതേസമയം ഫ്ലാറ്റിന് തീയിട്ടതാണെന്ന സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി ഷീല ജോയി, കാലടി തോട്ടകം സ്വദേശി സിബിൻ ജോണി (26) എന്നിവരാണ് മരിച്ചത്
ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി ഷീല ജോയി, കാലടി തോട്ടകം സ്വദേശി സിബിൻ ജോണി (26) എന്നിവരാണ് മരിച്ചത്
Published on: 
Updated on: 

ഇടുക്കി: ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി ഷീല ജോയി, കാലടി തോട്ടകം സ്വദേശി സിബിൻ ജോണി (26) എന്നിവരാണ് മരിച്ചത്.

ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിൻ്റെ മകളാണ് നോവ സാബു. ജോലിക്കായി ആറ് മാസം മുൻപാണ് നോവ ജർമനിക്ക് പോയത്. നോവ താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിലാണ് തീപിടിത്തം ഉണ്ടായത്. അതേസമയം ഫ്ലാറ്റിന് തീയിട്ടതാണെന്ന സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിലാണ് കൊല്ലം ചെമ്മക്കാട് സ്വദേശിനിയായ അഞ്ജലി ഷീല ജോയ് ഉൾപ്പെടെ മൂന്ന് മലയാളി വിദ്യാർഥികൾ മരിച്ചത്.

ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി ഷീല ജോയി, കാലടി തോട്ടകം സ്വദേശി സിബിൻ ജോണി (26) എന്നിവരാണ് മരിച്ചത്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

അതേസമയം, ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അടക്കമുള്ള തുടർനടപടികൾക്ക് ടൂറിസം, സാംസ്കാരിക, സിനിമാ മന്ത്രി പി.സി. വിഷ്ണുനാഥ് സഹായം ഉറപ്പുനൽകി. അഞ്ജലിയുടെ അമ്മാവനുമായി മന്ത്രി ഫോണിൽ സംസാരിച്ച് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നോർക്ക എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

News Malayalam 24x7
newsmalayalam.com