"മത്സ്യമേഖലയിൽ നോളജ് ക്ലസ്റ്റർ പരിഗണനയിൽ"; ഫിഷറീസ് മന്ത്രി

അവലോകന യോഗത്തിൽ മുനമ്പം ഫിഷറീസ് ഹാർബർ വികസനത്തിനായുള്ള പ്രാഥമിക പദ്ധതി നിർദ്ദേശം മന്ത്രി വിലയിരുത്തി
"മത്സ്യമേഖലയിൽ നോളജ് ക്ലസ്റ്റർ പരിഗണനയിൽ";  ഫിഷറീസ് മന്ത്രി
Published on
Updated on

കൊച്ചി: മത്സ്യമേഖലയിലെ ഗവേഷണ ഫലങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം പങ്കുവെക്കുന്നതിനായി വിവിധ ഗവേഷണ സ്ഥാപനങ്ങളെയും ഏജൻസികളെയും കോർത്തിണക്കി 'നോളജ് ക്ലസ്റ്റർ' സർക്കാറിന്റെ പരിഗണയയിലെന്ന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച ലോക സമുദ്ര ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മത്സ്യമേഖലയിൽ നോളജ് ക്ലസ്റ്റർ പരിഗണനയിൽ";  ഫിഷറീസ് മന്ത്രി
ശബരിമല സ്വർണക്കൊള്ള കേസ്: പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കാൻ എസ്ഐടിക്ക് ഹൈക്കോടതിയുടെ അനുമതി

കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ മത്സ്യബന്ധന മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഈ കൂട്ടായ്മ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. സുസ്ഥിരമായ മത്സ്യബന്ധന മാനേജ്മെന്റിനായി സംയുക്ത ഗവേഷണങ്ങൾക്കും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കും 'നോളജ് ക്ലസ്റ്റർ' വഴിതുറക്കും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും ഈ ഏകോപനം നടപ്പിലാക്കുക. കാലാവസ്ഥാ വ്യതിയാനവും അത് മൂലമുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന മേഖലയ്ക്ക് വലിയ ഭീഷണിയാണ്. ഒരുകാലത്ത് സമൃദ്ധമായി ലഭിച്ചിരുന്ന പല മത്സ്യങ്ങളുടെയും ലഭ്യതയിൽ ഇപ്പോൾ വലിയ കുറവുണ്ടാകുന്നുണ്ട്.

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. സിഎംഎഫ്ആർഐയുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ മന്ത്രി പ്രകാശനം ചെയ്തു. ഡോ ശോഭ ജോ കിഴക്കൂടൻ പ്രസംഗിച്ചു. സിഎംഎഫ്ആർഐയിൽ നടന്ന അവലോകന യോഗത്തിൽ മുനമ്പം ഫിഷറീസ് ഹാർബർ വികസനത്തിനായുള്ള പ്രാഥമിക പദ്ധതി നിർദ്ദേശം മന്ത്രി അബദുൽ ഗഫൂർ വിലയിരുത്തി. 200 കോടി രൂപ ചെലവഴിച്ചുള്ള ഈ പദ്ധതിയിലൂടെ മുനമ്പം ഹാർബറിനെ അന്താരാഷ്ട്ര കയറ്റുമതി നിലവാരമുള്ള ആധുനിക സൗകര്യങ്ങളിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.

"മത്സ്യമേഖലയിൽ നോളജ് ക്ലസ്റ്റർ പരിഗണനയിൽ";  ഫിഷറീസ് മന്ത്രി
വർഗീയ വിരുദ്ധ നിലപാട് ശക്തമാക്കാൻ സിപിഐഎം; തെറ്റ് തിരുത്തലിന് ഓഗസ്റ്റിൽ വിശാല സംസ്ഥാന കമ്മിറ്റി

കൊച്ചി ഹാർബറിന്റെ മാതൃകയിൽ 12 മീറ്റർ വീതിയുള്ള റോഡുകളും വൻകിട വാഹനങ്ങൾക്കായി മൾട്ടി-ലെവൽ പാർക്കിങ് സൗകര്യങ്ങളും ഒരുക്കും. പരിസ്ഥിതി സൗഹൃദ ഇൻഫ്രാസ്ട്രക്ചർ, ആധുനിക മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഊർജ്ജക്ഷമതയുള്ള സൗകര്യങ്ങൾ എന്നിവയോടെ 'ഗ്രീൻ സ്മാർട്ട് ഹാർബർ' ആയി വികസിപ്പിക്കും. നാവിക സുരക്ഷ ഉറപ്പാക്കാൻ പുതിയ സിഗ്‌നൽ സ്റ്റേഷൻ സ്ഥാപിക്കും. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന, സാഗർമാല തുടങ്ങിയ കേന്ദ്ര പദ്ധതികളിൽ നിന്നും ധനസഹായം ഉറപ്പാക്കുന്നതിനായി ഒരു മാസത്തിനകം ഹാർബറിന്റെ 3-ഡി പ്രൊജക്റ്റ് മോഡൽ തയ്യാറാക്കും.

അടുത്ത അവലോകന യോഗം ഒരു മാസത്തിനുള്ളിൽ നടക്കും. ഹൈബി ഈഡൻ എംപി, ടോണി ചമ്മിണി എംഎൽഎ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഫിഷറീസ് അഡിഷണൽ ഡയറക്ടർ സ്മിത ആർ. നായർ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ആശ അഗസ്റ്റിൻ തുടങ്ങിയവരും ഫിഷറീസ്-ഹാർബർ എൻജിനീയറിങ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

News Malayalam 24x7
newsmalayalam.com