തിരുവനന്തപുരം: തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞാണ് എത്തിയത്. കുഞ്ഞിന് നവംബർ എന്നാണ് പേരിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ അമ്മത്തൊട്ടിലിൽ എത്തിയ കുട്ടികളുടെ എണ്ണം 12 ആയി.