മലപ്പുറത്ത് വീട്ടിൽ അത്രിക്രമിച്ച് കയറി അഞ്ചംഗ സംഘത്തിൻ്റെ ആക്രമണം; കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്

അക്രമി സംഘത്തിലെ ഒരാൾ പിടിയിൽ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു
മലപ്പുറത്ത് വീട്ടിൽ അത്രിക്രമിച്ച് കയറി അഞ്ചംഗ സംഘത്തിൻ്റെ ആക്രമണം; കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്
Published on: 
Updated on: 

മലപ്പുറം: പാണ്ടിക്കാട് കുറ്റിപ്പുളിയിൽ അഞ്ചംഗ സംഘം വീട്ടിൽ അത്രിക്രമിച്ച് കയറി ആക്രമണം നടത്തി. ആക്രമണത്തിൽ 11 വയസുകാരി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. കവർച്ചാ ശ്രമമാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അക്രമി സംഘത്തിലെ ഒരാൾ പിടിയിൽ. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ബേപ്പൂർ സ്വദേശി അനീസാണ് പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിൽ പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

News Malayalam 24x7
newsmalayalam.com