യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസ്; ഗൺമാൻമാർ അടക്കം അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യും

അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും അന്വേഷണ സംഘത്തിന്റെ പരിഗണനയിലാണ്
യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസ്; ഗൺമാൻമാർ അടക്കം അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യും
Published on
Updated on

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ ഗൺമാൻമാർ അടക്കം അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യും. പ്രതികൾ ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വകുതല നടപടി ശുപാർശ ചെയുതുള്ള റിപ്പോർട്ട് ഉടൻ നൽകിയേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും അന്വേഷണ സംഘത്തിന്റെ പരിഗണനയിലാണ്.

പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗണ്‍മാന്‍ അനില്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, എസ്‌കോര്‍ട്ടിലുണ്ടായിരുന്ന പൊലീസുകാരായ ഷൈജു, വിപിന്‍, അരുണ്‍ എന്നിവർ പ്രതികളാണെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസ്; ഗൺമാൻമാർ അടക്കം അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്യും
ഭയം, ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുത; സിജെപിയുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ച നടപടിയില്‍ പിണറായി വിജയന്‍

സിസിടിവി ദൃശ്യങ്ങളും, ദൃക്‌സാക്ഷികളുടെ മൊഴികളും അടക്കം ശേഖരിച്ചശേഷമാണ് എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിട്ടുള്ളത്. കോടതിയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ അഞ്ചുപേര്‍ക്കുമെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടില്ല. തുടരന്വേഷണത്തിനു ശേഷമാകും വകുപ്പുകള്‍ ചുമത്തുക.

News Malayalam 24x7
newsmalayalam.com