ഒമാനിൽ മിന്നൽ പ്രളയം; മരിച്ചവരിൽ രണ്ട് മലയാളികളും

തൃത്താല കൂറ്റനാട് സ്വദേശികളാണ് മരിച്ചത്...
മിന്നൽ പ്രളയത്തിൻ്റെ ദൃശ്യങ്ങൾ
മിന്നൽ പ്രളയത്തിൻ്റെ ദൃശ്യങ്ങൾSource: X
Published on
Updated on

പാലക്കാട്: ഒമാനിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി. റംലയ്ക്കായി തെരച്ചിൽ തുടരുകയാണ്.

മിന്നൽ പ്രളയത്തിൻ്റെ ദൃശ്യങ്ങൾ
"പറഞ്ഞതിൽ ഉറച്ചുനിൽക്കും"; വർഗീയ പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ന്യൂസ് മലയാളം റിപ്പോർട്ടറോട് പ്രകോപിതനായി ബി. ഗോപാലകൃഷ്ണൻ

ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു. യാത്രയ്ക്കിടെ രണ്ട് കുടുംബങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ നാല് കുട്ടികൾ ഉൾപ്പടെ ആറ് പേർ രക്ഷപ്പെട്ടു.

ഒമാനിൽ മിന്നൽ പ്രളയത്തെ തുടർന്ന് പല മേഖലകളിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മസ്‌കത്ത്, നഖാൽ, ബർക, സൗത്ത് അൽ ബത്തിന, മുസന്ദം, അൽ ദഖിലിയ എന്നിവിടങ്ങളിൽ ഈ മാസം 30 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com