മലപ്പുറത്ത് മലയോര മേഖലയിൽ മലവെള്ളപ്പാച്ചിൽ; പുഴകൾ കരകവിഞ്ഞൊഴുകുന്നു

കൽക്കുണ്ട്, മാമ്പറ്റ, കുണ്ടോട പ്രദേശങ്ങളിൽ തോടുകളും പുഴകളും കവിഞ്ഞൊഴുകി...
മലപ്പുറത്ത് മലയോര മേഖലയിൽ മലവെള്ളപ്പാച്ചിൽ; പുഴകൾ കരകവിഞ്ഞൊഴുകുന്നു
Source: News Malayalam 24x7
Published on: 
Updated on: 

മലപ്പുറം: മലയോര മേഖലയിൽ ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിൽ. കരുവാരകുണ്ടിൽ പുഴകൾ കരകവിഞ്ഞൊഴുകുന്നു. ​കൽക്കുണ്ട്, മാമ്പറ്റ, കുണ്ടോട പ്രദേശങ്ങളിൽ തോടുകളും പുഴകളും കവിഞ്ഞൊഴുകി. ​മാമ്പറ്റ പുഴയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് പലയിടത്തും പാലങ്ങൾക്ക് മുകളിലൂടെ വെള്ളം കുത്തിയൊലിച്ചു.പുഴയിൽ കൂറ്റൻ മരങ്ങളും ചെളിയും അടിഞ്ഞുകൂടിയതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. മലമുകളിൽ ഇന്നലെ വൈകീട്ട് ആരംഭിച്ച കനത്ത മഴ ഇന്ന് വൈകീട്ടു വരെ തുടർന്നു. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

അതേസമയം, അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മലപ്പുറത്ത് മലയോര മേഖലയിൽ മലവെള്ളപ്പാച്ചിൽ; പുഴകൾ കരകവിഞ്ഞൊഴുകുന്നു
പെരുമഴ വരുന്നേ!! അടുത്ത 3 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം:

19/10/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ (യെല്ലോ അലേർട്ട്)

20/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം (യെല്ലോ അലേർട്ട്)

21/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം (യെല്ലോ അലേർട്ട്)

22/10/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ (യെല്ലോ അലേർട്ട്)

23/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ (യെല്ലോ അലേർട്ട്)

News Malayalam 24x7
newsmalayalam.com