പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്; ഒപ്പം വി.എസിൻ്റെ ചിത്രവും

നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട് എന്നാണ് ഫ്ലക്സ് ബോർഡിലെ വാചകം...
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്; ഒപ്പം വി.എസിൻ്റെ ചിത്രവും
Source: News Malayalam 24x7
Published on
Updated on

കണ്ണൂർ: പയ്യന്നൂരിൽ ഫണ്ട് തട്ടിപ്പ് ആരോപണം നടത്തിയ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്. വി.എസ്. അച്യുതാനന്ദൻ്റെ ഫോട്ടോ കൂടി വച്ചാണ് ഫ്ലെക്സ് ബോർഡുള്ളത്. തായിനേരിയിലാണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടത്. നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട് എന്നാണ് ഫ്ലക്സിലെ വാചകം.

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്; ഒപ്പം വി.എസിൻ്റെ ചിത്രവും
"തിരുത്താനെന്ന പേരിൽ പാർട്ടിയെ തകർക്കാൻ ഇറങ്ങി"; കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന നല്‍കി എം.വി. ജയരാജന്‍

അതേസമയം, വി. കുഞ്ഞികൃഷ്ണന് എതിരെ പുറത്താക്കൽ അടക്കം പരിഗണിച്ച് സിപിഐഎം. കുഞ്ഞികൃഷ്ണൻ തിരുത്താനെന്ന പേരിൽ പാർട്ടിയെ തകർക്കാൻ ഇറങ്ങിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ ആരോപിച്ചു. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. അംഗീകരിക്കാൻ കഴിയാത്ത പരസ്യപ്രസ്താവനയാണ് കുഞ്ഞികൃഷ്ണൻ നടത്തിയത്. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കയ്യിലെ കോടാലിയെന്ന് ആവർത്തിച്ച് നേതൃത്വം. നടപടി സംബന്ധിച്ച ഉചിതമായ തീരുമാനം പാർട്ടി ജില്ലാ കമ്മിറ്റി എടുക്കുമെന്നും എം.വി. ജയരാജൻ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com