ഫ്ളക്സ് യുദ്ധം തീർന്നു; നേതാക്കളെ അനുകൂലിച്ചുള്ള ബോർഡുകൾ നീക്കം ചെയ്യുന്നു

നേതൃത്വത്തിൻ്റെ നിർദേശം അനുസരിച്ചാണ് ഫ്ളക്സുകൾ നീക്കം ചെയ്യുന്നത്
Flex War : leader boards are being removed
നേതാക്കളെ അനുകൂലിച്ചുള്ള ബോർഡുകൾ നീക്കം ചെയ്യുന്നു
Published on
Updated on

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന തർക്കത്തിനിടെ വി.ഡി. സതീശനെയും, കെ.സി.വേണുഗോപാലിനെയും, രമേശ് ചെന്നിത്തലയെയും അനുകൂലിച്ച് സംസ്ഥാനത്തിന് ഉടനീളം ഫ്ളക്സുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. ഫ്ളക്സുകളും, അനുകൂല പ്രകടനവും വേണ്ടെന്ന് വയ്ക്കണമെന്ന് വി.ഡി. സതീശനും, കെ.സി. വേണുഗോപാലും, സണ്ണി ജോസഫും, രമേശ് ചെന്നിത്തലയും നിർദേശിച്ചിരുന്നു.

ഈ അഭിപ്രായം കണക്കിലെടുത്താണ് കോൺഗ്രസ് പ്രവർത്തകർ ഫ്ളക്സുകൾ നീക്കം ചെയ്തത്. നേതാക്കളുടെ നിർദേശം വന്നയുടനെ തന്നെ കെപിസിസി പരിസരത്തെ ഫ്ളക്സ് അണികൾ നീക്കം ചെയ്തു.

Flex War : leader boards are being removed
തീരുമാനമായില്ല; മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്

വെള്ളയമ്പലത്തെ വി.ഡി. സതീശൻ്റെയും കെ.സി. വേണുഗോപാലിൻ്റെയും, ഉമ്മൻചാണ്ടിയുടെയും ഫ്ളക്സുകൾ പ്രവർത്തകർ രാത്രി തന്നെ നീക്കം ചെയ്തു. സെക്രട്ടറിയേറ്റിന് മുന്നിലെ ബാനറുകളും നേതാക്കൾ നേരിട്ടെത്തി നീക്കം ചെയ്തു. നാളെത്തോടെ സംസ്ഥാനത്ത് പലയിടത്തും സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സുകളും, ബാനറുകളും നീക്കം ചെയ്യുമെന്നാണ് വിവരം.

Flex War : leader boards are being removed
സ്ഥാനം ദുരുപയോഗം ചെയ്ത് എംഎൽഎമാരെ സ്വാധീനിച്ചു, പറവൂർ ഒഴിഞ്ഞ് നൽകാം, കെ.സി. മത്സരിക്കട്ടെ ; കടുപ്പിച്ച് വി.ഡി.സതീശൻ
News Malayalam 24x7
newsmalayalam.com