തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം പാതിവഴിയിൽ തിരിച്ചിറക്കി

യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി
എമിറേറ്റ് വിമാനം
എമിറേറ്റ് വിമാനം
Published on: 
Updated on: 

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ് വിമാനം പാതി വഴിയിൽ യാത്ര അവസാനിപ്പിച്ച് തിരികെ ഇറക്കി. ദുബൈ വിമാനത്താവളം അടച്ചതിനെ തുടർന്നാണ് രാവിലെ 4.40ന് പുറപ്പെട്ട വിമാനം 8.40ന് തിരികെ ഇറക്കിയത്.

353 യാത്രക്കാരും19 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ഇറാൻ മിസൈലാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ദുബൈ വിമാനത്താവളം അടച്ചത്.

എമിറേറ്റ് വിമാനം
ഓണ്‍ലൈന്‍ തട്ടിപ്പ് പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍
News Malayalam 24x7
newsmalayalam.com