കൊച്ചി: ഇറാൻ- ഇസ്രയേൽ യുഎസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ളതും കേരളത്തിൽ നിന്നുള്ളതുമായ നിരവധി വിമാന സർവീസുകൾ റദ്ദാക്കി. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തേണ്ട 6 സർവീസുകളും ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തേണ്ട 7 സർവീസുകളുമാണ് റദാക്കിയത്.
കണ്ണൂരിൽ നിന്ന് രാവിലെ 7.05 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX715, രാവിലെ 8.50 ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX747, രാവിലെ 9.35 ന് അബുദാബിയിലേക്കുള്ള ഇൻഡിഗോ 6E1433, വൈകീട്ട് 3 ന് റിയാദിലേക്കുള്ള എയർ ഇന്ത്യ IX 789, വൈകീട്ട് അഞ്ചിന് മസ്കറ്റിലേക്കുള്ള IX711, എന്നീ സർവീസുകളാണ് റദ്ദാക്കിയത്.
കൊച്ചിയിൽ നിന്നുള്ള 16 സർവീസുകളും തിരിച്ചുള്ള എട്ട് സർവീസുകളുമാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, ഷാർജ, കുവൈത്ത്, ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കും തിരിച്ചും ഇതുവരെ 37 വിമാന സർവീലുകളാണ് റദ്ദാക്കിയത്. ഇന്ന് മാത്രം റദ്ദാക്കിയത് 26 വിമാനങ്ങളും, ഇന്നലെ 11 വിമാനങ്ങളുമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എത്തിഹാഡ്, ഖത്തർ, കുവൈറ്റ്, എമിറേറ്റ്സ്, ഇൻഡിഗോ, ഗൾഫ് എയർ, എയർ അറേബ്യ അബുദാബി എന്നീ കമ്പനികളുടെ വിമാനങ്ങളാണ് സർവീസ് നിർത്തിവച്ചത്. ഷാർജ, ബഹ്റൈൻ, കുവൈറ്റ്, അബുദാബി, ദോഹ, ദുബായ്, ദമാം, മസ്കറ്റ്, എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ പട്ടികയിലുണ്ട്.