"വേഗത ഡ്രൈവര്‍മാര്‍ക്ക് ഒരു പ്രോത്സാഹനമാകരുത്"; വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പങ്കുവച്ച് ഹൈക്കോടതി

പലതവണ കോടതികളുടെ ഇടപെടലുണ്ടായിട്ടും മാറ്റമില്ലെന്നും കോടതി നിരീക്ഷിച്ചു
"വേഗത ഡ്രൈവര്‍മാര്‍ക്ക് ഒരു പ്രോത്സാഹനമാകരുത്"; വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പങ്കുവച്ച് ഹൈക്കോടതി
Published on: 
Updated on: 

എറണാകുളം: നെടുമ്പാശേരി മിനി കൂപ്പര്‍ അപകട മരണത്തിന് പിന്നാലെ വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പങ്കുവച്ച് ഹൈക്കോടതി. നിരത്തിലെ അച്ചടക്കത്തിലും റോഡ് സുരക്ഷയിലും ആശങ്കയുണ്ട്. അമിതവേഗതയില്‍ അധികൃതര്‍ക്ക് ഉടനടി നടപടി സ്വീകരിക്കാനാവുമോയെന്നും ഹൈക്കോടതി ചോദിച്ചു. വേഗത ഡ്രൈവര്‍മാര്‍ക്ക് ഒരു പ്രോത്സാഹനമാകരുത്. പലതവണ കോടതികളുടെ ഇടപെടലുണ്ടായിട്ടും മാറ്റമില്ലെന്നും കോടതി നിരീക്ഷിച്ചു. അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്താനും, നടപടിയെടുക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് ഉടൻ മുന്നറിയിപ്പ് നൽകാനും നിലവിലുള്ള ട്രാഫിക് ക്യാമറകൾക്ക് കഴിയുമോ എന്നും ജസ്റ്റിസ് രാജ വിജയരാഘവൻ സംസ്ഥാന സർക്കാരിനോടും ഗതാഗത വകുപ്പ് അധികൃതരോടും ചോദിച്ചു.

എറണാകുളത്ത് അർധരാത്രിക്ക് ശേഷം നിരവധി ഹൈസ്പീഡ് കാറുകൾ നിരത്തിലിറങ്ങുന്നുണ്ട്. മണിക്കൂറിൽ 100 ​​മുതൽ 150 കിലോമീറ്ററിലധികം വേഗതയിലാണ് അവ ഓടിക്കുന്നത്. നെടുമ്പാശേരിയിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് യുവാവ് മിനി കൂപ്പര്‍ ഓടിച്ചത്. അത് എഐ ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്. ഇത്തരം സംഭവങ്ങൾ തടയാൻ എന്തെങ്കിലും മാർഗം ഉണ്ടാകേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.

"വേഗത ഡ്രൈവര്‍മാര്‍ക്ക് ഒരു പ്രോത്സാഹനമാകരുത്"; വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പങ്കുവച്ച് ഹൈക്കോടതി
നീട്ടി വളർത്തിയ മുടി വെട്ടി സുഹൈൽ സജീവ്; നീക്കം സാക്ഷികളെ ആശയക്കുഴപ്പത്തിൽ ആക്കാനെന്ന് പൊലീസ് നിഗമനം

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കണ്ടെത്തിയ അമിതവേഗതയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ വിവരങ്ങൾ, പ്രത്യേകിച്ച് മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിച്ച വാഹനങ്ങളുടെ കണക്കുകളും കോടതി ആവശ്യപ്പെട്ടു. കൂടാതെ, തുടർനടപടികൾക്കായി ഈ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ടോ എന്നും വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. കേവലം ഒരു മറുപടി നൽകുകയല്ല വേണ്ടതെന്നും മറിച്ച് ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചുള്ള പ്രായോഗികമായ നിർദേശങ്ങളാണ് കോടതിക്ക് ആവശ്യമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com