ചൂരൽമല ദുരന്തം; ദുരന്തബാധിതരുടെ ഭക്ഷ്യ കൂപ്പണുകൾ നാളെ വിതരണം ചെയ്യും

കഴിഞ്ഞ ദിവസം ഈ വാർത്ത ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു.
wayanad
Published on

വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മുടങ്ങിയ ഭക്ഷ്യ കൂപ്പൺ വിതരണം നാളെ ആരംഭിക്കും. 1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകൾ മടങ്ങിയിട്ട് മൂന്ന് മാസത്തോളമായി.മെന്റർമാരെ മാറ്റിയതോടെ ആണ് കൂപ്പണുകൾ മുടങ്ങിയത് എന്നായിരുന്നു അധികൃതർ നൽകിയ വിശദീകരണം.

wayanad
പ്രഖ്യാപനം വെറും വാക്കല്ല; ദേവനന്ദയുടെ സ്വപ്നഭവനത്തിന് തറക്കല്ലിട്ട് വിദ്യാഭ്യാസ മന്ത്രി

ദുരന്തബാധിതർക്ക് സപ്ലൈകോ വഴി പ്രതിമാസം 1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകളാണ് നൽകിയിരുന്നത്. വാടക വീടുകളിലും ബന്ധുവീടുകളിലുമായി അഭയം തേടിയവർക്ക് ഈ കൂപ്പണുകൾ ഏറെ സഹായമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി കൂപ്പൺ മുടങ്ങിയത് ദുരന്തബാധിതർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ വാർത്ത് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഭക്ഷ്യ കൂപ്പണുകൾ നാളെ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചത്.

wayanad
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർ പ്രതിസന്ധിയിൽ; 1000 രൂപയുടെ ഭക്ഷ്യ കൂപ്പണുകൾ മുടങ്ങിയിട്ട് മൂന്ന് മാസം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com