തിരുവനന്തപുരം: ശംഖുമുഖത്ത് ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് വിദ്യാർഥികളെ മർദിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്. ലാത്തി ഉപയോഗിച്ച് മർദിക്കുന്നതും, അടികൊണ്ട് വിദ്യാർഥികൾ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി ലാത്തി വീശി എന്നായിരുന്നു പൊലീസ് വിശദീകരണം.
പുതുവത്സര ആഘോഷത്തിനിടെ പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. പരിപാടിയിൽ വോളൻ്റിയർ ജോലി ചെയ്യുകയായിരുന്ന വിദ്യാർഥികൾക്കാണ് മർദനമേറ്റത്. വിദ്യാർഥികളുടെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റു.