

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബംപർ ഒന്നാം സമ്മാനമായ 12 കോടി രൂപ തുടർച്ചയായി രണ്ടാം തവണയും പാലക്കാടിന്. JC234427 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട്ടെ കിങ് സ്റ്റാർ ഏജൻസിയാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഏജന്റ് ഇ.എസ്. സുരേഷാണ്.
രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ വീതം പത്ത് പേർക്കാണ് ലഭിക്കുക. സമ്മാനാർഹമായ നമ്പറുകൾ: JA 400634, JB 346893, JC 682550, JD 304468, JE 632364, JA 969347, JB 866718, JC 648565, JD 766007, JE 324064. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്ത് പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം പത്ത് പേർക്കും ലഭിക്കും. ഒരു ലക്ഷം രൂപ വീതമാണ് നാല് സമാശ്വാസ സമ്മാനങ്ങൾ.
കൂടാതെ 5000 രൂപ വീതം 8100 പേർക്കും 1000 രൂപ വീതം 64,800 പേർക്കും 500 രൂപ വീതം 1,29,600 പേർക്കും 300 രൂപ വീതം 1,40,400 പേർക്കും ലഭിക്കും. 300 രൂപയായിരുന്നു ടിക്കറ്റ് വില. JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു.