മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം മടക്കിയതിൽ അതിവേഗ നടപടിയുമായി വനംവകുപ്പ്; ആവശ്യമായ രേഖകൾ ഇന്ന് തന്നെ ബത്തേരി കോടതിയിൽ സമർപ്പിക്കും

വനംമന്ത്രി വിശദീകരണം തേടിയതോടെയാണ് തിരുത്തൽ നടപടിയുമായി വനംവകുപ്പ് മുന്നോട്ട് പോയത്.
Forest Department takes swift action following the return of the charge sheet in the Muttil tree-felling case
മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം മടക്കിയതിൽ അതിവേഗ നടപടിയുമായി വനംവകുപ്പ്
Published on: 
Updated on: 

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം മടക്കിയതിൽ അതിവേഗ നടപടിയുമായി വനംവകുപ്പ്. ആവശ്യമായ രേഖകൾ അടക്കം ഇന്ന് തന്നെ ബത്തേരി കോടതിയിൽ സമർപ്പിക്കാനാണ് നീക്കം. വനംമന്ത്രി വിശദീകരണം തേടിയതോടെയാണ് തിരുത്തൽ നടപടിയുമായി വനംവകുപ്പ് മുന്നോട്ട് പോയത്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് ഹൈക്കോടതിയിൽ കേസ് ഉള്ളത് കൊണ്ടെന്ന് വിശദീകരിക്കും.

കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മടക്കിയത്. പ്രാഥമിക പരിശോധനയിൽ തന്നെ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുറ്റപത്രം സമർപ്പിക്കാൻ അഞ്ചു വർഷത്തോളം കാലതാമസത്തിന് കൃത്യമായ കാരണം ബോധിപ്പിക്കാത്തത് ഗുരുതര പിഴവാണെന്ന് കോടതി വിലയിരുത്തി.

Forest Department takes swift action following the return of the charge sheet in the Muttil tree-felling case
അക്കാദമിക് പ്രവർത്തനങ്ങൾ താളം തെറ്റും; ചട്ടങ്ങൾ പാലിക്കാതെ വിദ്യാഭ്യാസ വകുപ്പിൽ സ്ഥലംമാറ്റം

കേസിലെ പ്രധാന പ്രതികളെ രക്ഷിച്ചെടുക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവം ഒത്തുകളിച്ചെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്. വയനാട്ടിൽ നിന്ന് അഗസ്റ്റിൻ സഹോദരന്മാർ വെട്ടിക്കടത്തിയ 47 ലക്ഷം രൂപ വിലമതിക്കുന്ന അപൂർവ ഈട്ടിത്തടികൾ 2021 ഫെബ്രുവരിയിലാണ് വനംവകുപ്പ് പിടിച്ചെടുക്കുന്നത്.

എന്നാൽ, കേസെടുത്ത് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ എത്തിക്കാൻ വനംവകുപ്പിന് അഞ്ചു വർഷം വേണ്ടിവന്നു. ഇത്രയും ദീർഘകാലമെടുത്ത് തയാറാക്കിയ റിപ്പോർട്ടിലാണ് ഗുരുതരമായ സാങ്കേതിക, നിയമപരമായ വീഴ്ചകൾ കടന്നുകൂടിയിരിക്കുന്നത്. ഗുരുതരമായ ക്ലറിക്കൽ തെറ്റുകൾ കുറ്റപത്രത്തിലുണ്ട്.

ചോറ്റാനിക്കര കോടതിയിലുള്ള വഞ്ചനക്കേസിലെ നടപടികൾ മുട്ടിൽ കേസിൽ കുറ്റപത്രം നൽകുന്നതുവരെ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് കുറ്റപത്രം തയാറാക്കി ബത്തേരി കോടതിയിൽ എത്തിച്ചത്.

Forest Department takes swift action following the return of the charge sheet in the Muttil tree-felling case
അടിസ്ഥാന സൗകര്യ വികസനത്തിന് നിയന്ത്രണം വന്നേക്കും; പുതിയ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടിലെ മലയോര ജനത
News Malayalam 24x7
newsmalayalam.com