പിടികിട്ടാപ്പുള്ളി ബ്രൂണെയിൽ? സുകുമാരക്കുറുപ്പിൻ്റേതെന്ന് കരുതുന്ന ഫോട്ടോ പുറത്തുവിട്ട് മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ

സുകുമാരക്കുറുപ്പിനെ പിടിക്കാൻ അല്ല പിടിക്കാതിരിക്കാനാണ് പലർക്കും ജാഗ്രതയെന്ന് അലി അക്ബർ...
പിടികിട്ടാപ്പുള്ളി ബ്രൂണെയിൽ? സുകുമാരക്കുറുപ്പിൻ്റേതെന്ന് കരുതുന്ന ഫോട്ടോ പുറത്തുവിട്ട് മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ
Published on
Updated on

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ എന്ന് മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ. കുറുപ്പിന്റേതെന്ന് കരുതുന്ന ഫോട്ടോ പുറത്ത് വിട്ട് അലി അക്ബർ. സുകുമാരക്കുറുപ്പിനെ പിടിക്കാൻ അല്ല പിടിക്കാതിരിക്കാനാണ് പലർക്കും ജാഗ്രതയെന്ന് അലി അക്ബർ പറഞ്ഞു.

കുറുപ്പ് കുടുംബവുമായി ആശയവിനിമയം നടത്തിയെന്ന വിവരം പോലീസിന് നൽകിയിട്ടുണ്ടെന്ന് അലി അക്ബർ പറയുന്നു. സുകുമാരക്കുറുപ്പ് മരിച്ചു എന്ന് താൻ വിശ്വസിക്കുന്നില്ല. കുറുപ്പ് രക്ഷപ്പെടാൻ കാരണം കുറുപ്പിന്റെ സ്വാധീനമാണ്. കാൽ നൂറ്റാണ്ടായി ഒളിവുജീവിതം മലേഷ്യയിൽ ജനിച്ച മലയാളി എന്ന് തെറ്റിദ്ധരിപ്പിച്ചെന്നും അലി അക്ബർ. അതേസമയം, സുകുമാരക്കുറുപ്പ് വിദേശത്ത് എന്ന വിവരത്തിൽ ഇൻ്റർപോളിനെ സമീപിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഇൻ്റർപോളിൽ നിന്ന് വിവരം തേടും. മാധ്യമങ്ങളിൽ വന്ന വ്യക്തിയുടെ വിവരങ്ങൾ ആവശ്യപ്പെടും.

പിടികിട്ടാപ്പുള്ളി ബ്രൂണെയിൽ? സുകുമാരക്കുറുപ്പിൻ്റേതെന്ന് കരുതുന്ന ഫോട്ടോ പുറത്തുവിട്ട് മുൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ
ഓണം പൊടിപൊടിച്ചു! സപ്ലൈക്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; ജൂലൈ 22 മുതല്‍ ഉത്രാടം വരെ 433.81 കോടി രൂപയുടെ വിറ്റുവരവ്

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം കേരള പൊലീസ് അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് സുകുമാരക്കുറുപ്പ് ബ്രൂണെയിലെന്ന വാർത്തകൾ പുറത്തുവന്നത്. കുറുപ്പ് ജീവിച്ചിരിപ്പില്ലെന്നും, ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരിക്കാമെന്നുമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നിഗമനം.

1984 ജനുവരി 22ന് പുലര്‍ച്ചെയാണ് താന്‍ മരിച്ചുവെന്ന് വരുത്താനായി, നിരപരാധിയായ ചാക്കോയെ ശ്വാസംമുട്ടിച്ച് കൊന്ന് കാറിലിട്ട് കത്തിച്ചത്. സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായിരുന്നു കുറുപ്പിന്റെ കൃത്യം. ഇക്കാലത്തിനിടെ നടത്തിയ അന്വേഷണത്തില്‍, കേസിലെ മറ്റ് നാലു പ്രതികളും പിടിയിലായിട്ടും സുകുമാരക്കുറുപ്പ് എവിടെയെന്ന് കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിരുന്നില്ല.

തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി മൂന്നു മാസം മുൻപാണ് സുകുമാരക്കുറുപ്പിന്റെ ഫയൽ പൊലീസ് വീണ്ടും തുറന്നത്. സുകുമാരക്കുറുപ്പിനെ കണ്ടിരുന്നു എന്നു പറഞ്ഞ ആലപ്പുഴ സ്വദേശി രത്നമ്മ ഉള്‍പ്പെടെ ഏതാനും സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

കൊലയ്ക്കുശേഷം കേരളത്തില്‍നിന്ന് കടന്ന കുറുപ്പിനെ കണ്ട ഏക മലയാളിയാണ് ഝാർഖണ്ഡിൽ നഴ്സായിരുന്ന രത്നമ്മ. അക്കാലത്ത് കുറുപ്പ് ഹൃദ്രോഗിയായിരുന്നുവെന്ന് രത്നമ്മ പറഞ്ഞിരുന്നു. രത്നമ്മ കണ്ടെന്നു പറയ സമയവും, കുറുപ്പിന്റെ പ്രായവും കണക്കുക്കൂട്ടിയാണ് ഇത്രയും കാലം ജീവിച്ചിരിക്കാന്‍ സാധ്യത ഇല്ലെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം. തുടർന്നാണ് കേസിൽ തുടർനടപടി വേണ്ടെന്ന ആലോചനയിലേക്ക് പൊലീസ് എത്തിയതെന്നാണ് വിവരം.

News Malayalam 24x7
newsmalayalam.com