"മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും അംഗീകരിച്ചില്ല"; പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

സ്ഥാനാർഥിയാക്കാൻ മറ്റാരുമില്ല എന്നു പറഞ്ഞാണ് മത്സരിപ്പിച്ചതെന്നും വീണാ ജോർജ് പറഞ്ഞു
വീണ ജോര്‍ജ്
വീണ ജോര്‍ജ്News Malayalam 24x7
Published on: 
Updated on: 

പത്തനംതിട്ട: സിപി​ഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പൊട്ടിത്തെറിച്ച് മുൻ ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാൽ ആവശ്യം ജില്ലാ നേതൃത്വം അംഗീകരിച്ചില്ലെന്നും വീണാ ജോർജ് തുറന്നടിച്ചു. സ്ഥാനാർഥിയാക്കാൻ മറ്റാരുമില്ല എന്നു പറഞ്ഞാണ് മത്സരിപ്പിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിലും ചില നേതാക്കൾ തോൽപിക്കാൻ ശ്രമിച്ചുവെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. മണ്ഡലം സെക്രട്ടറി സ്ഥാനത്ത് നിന്നും ഓമല്ലൂർ ശങ്കരൻ ഒഴിവായതിലും വിമർശനമുയർന്നു. പാർട്ടി ചുമതലപ്പെടുത്തിയ സ്ഥാനം ആരോടും ചർച്ച ചെയ്യാതെ സ്വയം ഒഴിഞ്ഞു. സ്ഥാനാർഥിക്ക് താൽപ്പര്യമില്ലാത്തതിനാലാണ് ഒഴിവാക്കിയത് എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചു. ഇത് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തിയെന്നും വീണാ ജോർജ് സെക്രട്ടേറിയറ്റ് യോഗത്തിൽ പറഞ്ഞു.

വീണ ജോര്‍ജ്
മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാർ; തീരുമാനം ഘടകകക്ഷി ചർച്ചയിൽ
News Malayalam 24x7
newsmalayalam.com