പാലക്കാട്: സിപിഐഎം ലക്കിടി ലോക്കൽ കമ്മിറ്റി മുൻ അംഗത്തിന് ക്രൂരമർദനം. തെക്കുംചെറോട് സ്വദേശി സുരേന്ദ്രനാണ് മർദനത്തിൽ ഗുരുതര പരിക്കേറ്റത്. കൈകാലുകൾക്ക് പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു എന്നാണ് പരാതി.
കാലങ്ങളായി കൈവശമുണ്ടായിരുന്ന തെക്കുംചെറോട് വാർഡ് സിപിഐഎമ്മിന് നഷ്ടപ്പെട്ടിരുന്നു. മുസ്‌ലിം ലീഗാണ് ഇവിടെ വിജയിച്ചിരുന്നത്. ഇതിന് സഹായിച്ചത് സുരേന്ദ്രനാണ് എന്ന ആക്ഷേപത്തെ തുടർന്നാണ് ആക്രമണമെന്ന് സംശയിക്കുന്നു.