കൊല്ലം: മുൻ എംഎൽഎ മുകേഷിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. കാലാവധി കഴിഞ്ഞിട്ടും എംഎൽഎ ഓഫീസിൻ്റെ ബോർഡ് മാറ്റത്തതിനെതിരെ സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. കളക്ടർക്കും വെസ്റ്റ് എസ്എച്ചഒയ്ക്കും പരാതി നൽകിയിട്ടുണ്ടെന്ന് വിഷ്ണു സുനിൽ ഫേസ്ബുക്കിൽ കുറിച്ചു."അന്തസ് വേണമെടാ അന്തസ് " എന്നും വിഷ്ണു ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
വിഷ്ണു സുനിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ അഡ്വ. ബിന്ദു കൃഷ്ണ ഉണ്ട്. മുൻ എം.എൽ.എ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എം.എൽ.എ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്;
അന്തസ്സ് വേണമടൊ, അന്തസ്സ്......
ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് SHO ക്കും പരാതി നൽകി.
വിഷ്ണു സുനിൽ
NB: തീയതിയും സമയവും ഫോട്ടോയിൽ തന്നെയുണ്ട്.