

വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചേരാനെല്ലൂർ വാഹനാപകടക്കേസിൽ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. ആഭ്യന്തര വകുപ്പിനെതിരെ നിരന്തരമുള്ള വിമർശനം ഉയർന്നതോടെയാണ് സംഭവത്തിൽ നടപടിയുണ്ടാകുന്നത്. എസ് ഐ,എസ്എച്ച്ഒ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. നടപടി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചിട്ടുണ്ട്
ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് സഭയിൽ തുറന്ന് സമ്മതിച്ചിരുന്നു. ഈ കേസില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും സംഭവം ഉണ്ടായ രാത്രി ടി.ജെ. വിനോദ് എംഎല്‍എയാണ് ഫോണില്‍ വിളിച്ച് തന്നോട് ഇക്കാര്യം പറയുന്നതെന്നും രമേശ് ചെന്നിത്തല ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.
കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ച നടപടിയെ ശക്തമായി അപലപിച്ച മന്ത്രി പ്രതിക്കെതിരെ കുറ്റകരമായ നരഹത്യയെന്ന വകുപ്പ് ചേര്‍ത്തിട്ടില്ലെന്ന് മനസിലായെന്നും സഭയിൽ അറിയിച്ചിരുന്നു. അതേസമയം പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് അംഗീകരിക്കുന്നതിന് ഒരു മടിയും ഇല്ലെന്നും എന്നാല്‍ 10 വര്‍ഷം ഭരിച്ചിട്ടും പിണറായി വിജയന്‍ ഒരിക്കല്‍ പോലും പൊലീസിന്റെ വീഴ്ച അംഗീകരിച്ചിട്ടില്ലെന്നും ചെന്നിത്തല സഭയിൽ പറഞ്ഞിരുന്നു.